ടാറ്റ കെമിക്കൽസിൽ നിന്നും നുസ്ലി വാഡിയ പുറത്ത്
text_fieldsമുംബൈ: നുസ്ലി വാഡിയയെ ടാറ്റ കെമിക്കൽസിെൻറ സ്വന്ത്ര ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി. ഒാഹരി ഉടമകളുടെ വോട്ടിങിന് ശേഷമാണ് വാഡിയയെ പുറത്താക്കാൻ തീരുമാനിച്ചത്. ഒാഹരി ഉടമകളിൽ 75.67 ശതമാനം പേരും വാഡിയയെ മാറ്റുന്നതിനുള്ള പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.
ആകെയുള്ള 25.48 കോടി വോട്ടുകളിൽ 14.91 കോടി വോട്ടുകൾ മാത്രമേ പോൾ ചെയ്തുള്ളു. ഇതിൽ 11.28 കോടി വോട്ടുകളും പ്രമേയത്തിന് അനുകൂലിച്ചപ്പോൾ 3.62 കോടി വോട്ടുകൾ ഇതിനെ എതിർത്തു. യോഗത്തിൽ എസ്.പദ്മനാഭനെ കമ്പനിയുടെ ഡയ്ക്ടറായും തെരഞ്ഞെടുത്തു.
കഴിഞ്ഞ മാസം മിസ്ട്രിയെയും വാഡിയയെയും മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കനായി ടാറ്റ കെമിക്കൽസിെൻറ ഒാഹരി ഉടമകളുടെ യോഗം വിളിക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇൗ യോഗത്തിനൊടുവിലാണ് ഇപ്പോൾ നുസ്ലി വാഡിയയെ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്.
35 വർഷമായി ടാറ്റ കെമിക്കൽസിെൻറ സ്വതന്ത്ര ഡയറക്ടറാണ് നുസ്ലി വാഡിയ. നേരത്തെ രത്തൻ ടാറ്റക്കെതിരെ നുസ്ലി വാഡിയ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. തന്നെ മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രമേയത്തിൽ അപകീർത്തിപരമായ പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.