ചെയർമാൻ സ്ഥാനം ഒഴിയില്ലെന്ന് രത്തൻ ടാറ്റ
text_fieldsമുംബൈ: ടാറ്റ ട്രസ്റ്റിെൻറ ചെയർമാൻ സ്ഥാനം ഒഴിയാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് രത്തൻ ടാറ്റ. ചെയർമാൻ സ്ഥാനം രത്തൻ ടാറ്റ ഒഴിയുന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് രത്തൻ ടാറ്റ സ്ഥാനം ഒഴിയില്ലെന്ന പ്രസ്താവന ടാറ്റ ഗ്രൂപ്പ് പുറത്തിറക്കിയത്. ടൈംസ് ഒാഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാർത്ത നേരത്തെ പുറത്ത് വിട്ടത്. ടാറ്റ ട്രസ്റ്റിൽ 66 ശതമാനം ഒാഹരികളും രത്തൻ ടാറ്റയുടെ കൈകളിലാണ് ഇതിന് എകദേശം 100 ബില്യൺ ഡോളറിെൻറ മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്.
ടാറ്റ ട്രസ്റ്റിലെ ട്രസ്റ്റിയായ ആർ.കെ.കൃഷ്ണകുമാറാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. ടാറ്റയുടെ പുതിയ ചെയർമാനെ കണ്ടെത്തുന്നതിനായി ടാറ്റ ഗ്രൂപ്പ് പുറത്ത് നിന്നുള്ള എക്സിക്യൂട്ടികളുടെ സഹായം തേടിയതായാണ് വിവരം. അടുത്ത വർഷം പകുതിയോടെ പുതിയ ചെയർമാനെ ടാറ്റ തെരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്.
സൈറ്സ് മിസ്ട്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്നാണ് രത്തൻ ടാറ്റക്ക് താൽകാലികമായി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ചെയർമാൻ അല്ലാതിരുന്ന സമയത്തും ടാറ്റ ഗ്രൂപ്പിെൻറ ദൈനംദിന കാര്യങ്ങളിൽ രത്തൻ ടാറ്റ അനാവശ്യമായി ഇടപ്പെട്ടു എന്ന് സൈറിസ് മിസ്ട്രി ആരോപണമുന്നയിച്ചിരുന്നു. മിസ്ട്രിയുടെ ആരോപണങ്ങളോട് പ്രതികരിക്കാൻ ഇതുവരെ ടാറ്റ ഗ്രൂപ്പ് തയ്യാറായിട്ടില്ല.
ടാറ്റയുടെ വിവിധ കമ്പനികളുടെ തലപ്പത്ത് നിന്ന് മിസ്ട്രിയെ മാറ്റുന്നതിനായി ഒാഹരി ഉടമകളുടെ യോഗം വിളിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഹോട്ടൽ, ടാറ്റ പവർ, ടാറ്റ കെമിക്കൽസ് എന്നിവയുടെ യോഗം ഡിസംബർ മാസത്തിൽ തന്നെയുണ്ട്. ഇതിന് ശേഷമായിരിക്കും ടാറ്റ ഗ്രൂപ്പിൽ പുതിയ ചെയർമാനെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുക എന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.