സൗജന്യപ്പെരുമഴ; ജിയോയുടെ നഷ്ടം 22.5 കോടി
text_fieldsമുംബൈ: മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ നാലാം പാദത്തിൽ റിലയൻസ് ജിയോയുടെ നഷ്ടം 22.5 കോടി. തിങ്കളാഴ്ച റിലയൻസ് ബോംബൈ സ്റ്റോക് എക്സ്ചേഞ്ചിന് നൽകിയ കണക്കുകളിലാണ് ഇക്കാര്യം ഉള്ളത്. ജിയോയുടെ ആകെ വരുമാനത്തിൽ 54 ലക്ഷത്തിെൻറ കുറവാണ് ഉണ്ടായത്.
2016 ഒക്ടോബർ മുതൽ 2017 മാർച്ച് വരെ റിലയൻസ് ഉപഭോക്താകളിൽ നിന്ന് പണം ഇൗടാക്കിയിരുന്നില്ല. എങ്കിലും മറ്റ് പല സ്രോതസുകളിൽ നിന്ന് കമ്പനിക്ക് പണം ലഭിച്ചിരുന്നു. ഇതിലും കുറവ് സംഭവിച്ചതാണ് ജിയോക്ക് തിരിച്ചടിയായത്. മറ്റ് പല പ്രമുഖ സേവനദാതാക്കളടെയും ലാഭത്തിലും കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മാർച്ച് മാസത്തിൽ സൗജന്യ സേവനം അവസാനിച്ച ശേഷം മൂന്ന് മാസത്തേക്ക് കൂടി സൗജന്യങ്ങൾ തുടർന്നും ഉപയോഗിക്കാൻ സഹായിക്കുന്ന ഹാപ്പി ന്യൂ ഇയർ ഒാഫർ കമ്പനി അവതരിപ്പിച്ചിരുന്നു. ട്രായിയുടെ വിലക്ക് വന്നതോട് കൂടി ഹാപ്പി ന്യൂ ഇയർ ഒാഫർ ജിയോ പിൻവലിച്ചു. പിന്നീട് ഇതിന് സമാനമായ ധൻ ധനാ ധൻ ഒാഫറും കമ്പനി അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.