Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightറിലയൻസിൽ​ ഡിസംബർ മുതൽ...

റിലയൻസിൽ​ ഡിസംബർ മുതൽ വോയ്​സ്​ കോളുകൾ ഇല്ല

text_fields
bookmark_border
reliance-communications
cancel

ന്യൂഡൽഹി: റിലയൻസ്​ കമ്യൂണിക്കേഷ​​െൻറ മൊബൈൽ നമ്പർ ഉപയോക്​താകൾക്ക്​ ഡിസംബർ ഒന്ന്​ മുതൽ വോയ്​സ്​ കോളുകൾ ലഭ്യമാവില്ലെന്ന്​ കമ്പനി. ഡിസംബർ ഒന്നിന്​ മുമ്പ്​ മറ്റ്​ നെറ്റ്​വർക്കുകളിലേക്ക്​ മാറാൻ ഉപയോക്​താകൾക്ക്​ റിലയൻസ്​ നിർദേശം നൽകിയിട്ടുണ്ട്.  ടെലികോം റെഗുലേറ്റിങ്​ അതോറിറ്റിയെ റിലയൻസ്​ ഇക്കാര്യം അറിയിച്ചിട്ടുണ്ട്​.

നിലവിൽ 8 ടെലികോം സർക്കിളുകളിലാണ്​ റിലയൻസ്​ 2 ജി, 4 ജി സേവനം നൽകുന്നത്​. ആന്ധ്രപ്രദേശ്​, ഹരിയാന, മഹാരാഷ്​ട്ര, യു.പി, തമിഴ്​നാട്​, കർണാടക, കേരള എന്നിവിടങ്ങളിലാണ്​ കമ്പനിക്ക്​ ടെലികോം ലൈസൻസുള്ളത്​.

എന്നാൽ ഡിസംബർ 1ന്​ ശേഷം 4ജി ഡാറ്റ സേവനങ്ങൾ തുടരുമെന്ന്​ റിലയൻസ്​ അറിയിച്ചിട്ടുണ്ട്​. ഇതിലും തുടരാൻ താൽപ്പര്യമില്ലാത്തവർക്ക്​ മൊബൈൽ നമ്പർ പോർട്ടിബിലിറ്റി സംവിധാനം ഉപയോഗിക്കാമെന്ന്​ കമ്പനി വ്യക്​തമാക്കി. കമ്പനിയുടെ കടം 46,000 കോടിയായതോടെയാണ്​ മൊബൈൽ ബിസിനസിന്​ താഴിടാൻ റിലയൻസ്​ തീരുമാനിച്ചത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:voice callmalayalam newscorporate worldRealaince4G service
News Summary - Reliance Communications To Shut Voice Call Service From Next Month-India news
Next Story