അനിയൻ കുത്തുപാളയെടുത്തപ്പോൾ ചേട്ടന് വൻലാഭം
text_fieldsമുംബൈ: അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തുേമ്പാഴും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിെൻറ ലാഭത്തിൽ വർധന. ജൂൺ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിെൻറ ആദ്യപാദത്തിലെ ലാഭഫലത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ് വൻ നേട്ടം ഉണ്ടാക്കിയത്.
സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ 28 ശതമാനത്തിെൻറ വർധനയാണ് റിയൻസിെൻറ ലാഭത്തിൽ ഉണ്ടായത്. 9,079 കോടിയാണ് റിലയൻസിെൻറ ഒന്നാം പാദത്തിലെ ലാഭം. കഴിഞ്ഞ വർഷം ഇത് 7,113 കോടിയായിരുന്നു. കമ്പനിയുടെ ആകെ വാർഷിക വരുമാനത്തിലും വർധനയുണ്ട്. 73,829 കോടിയിൽ നിന്ന് 92,661 കോടിയായാണ് ആകെ വരുമാനം വർധിച്ചത്. 25.5 ശതമാനത്തിെൻറ വർധനയാണ് ആകെ വരുമാനത്തിൽ ഉണ്ടായിരിക്കുന്നത്. ബ്ലുബെർഗ് ഉൾപ്പടെയുള്ള ബ്രോക്കറേജ് സ്ഥാപനങ്ങൾ റിലയൻസിന് 7,764.5 കോടിയുടെ ലാഭമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതിലും മികച്ച രീതിയിലായിരുന്നു റിലയൻസിെൻറ പ്രകടനം.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോയുടെ വരവാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണക്കേഷനെ തകർത്തത്. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് അനിൽ അംബാനിയുടെ കമ്പനി നിലവിൽ നേരിടുന്നത്. പുതുതായി രാജ്യത്ത് പ്രവർത്തനം ആരംഭിച്ച ടെലികോം കമ്പനിയാണ് തെൻറ തകർച്ചക്ക് കാരണമെന്ന് അനിൽ അംബാനി പരോക്ഷമായി വിമർശനമുയർത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.