Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഇനി ജിയോയുടെ ഒാഹരിയും...

ഇനി ജിയോയുടെ ഒാഹരിയും വാങ്ങാം

text_fields
bookmark_border
reliance-jio-mukesh-ambani
cancel

മുംബൈ: റിലയൻസി​​െൻറ ഉടമസ്ഥതയിലുള്ള മൊബൈൽ കമ്പനിയായ ജിയോയും ഒാഹരി വിൽപനക്ക്​ ഒരുങ്ങുന്നു. ​െഎ.പി.ഒായിലൂടെ 31 ബില്യൺ ഡോളർ സമാഹരിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​.

2018 അവസാനമോ 2019​​​െൻറ തുടക്കത്തിലോ ഒാഹരി വിൽപന ഉണ്ടാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ​െഎ.പി.ഒ നടപടികൾ ആരംഭിച്ചതായി റിലയൻസ്​ ഇൻഡസ്​ട്രീസ്​ പ്രതികരിച്ചു​.

2017 സെപ്​തംബർ 30ന്​ അവസാനിച്ച സാമ്പത്തിക പാദത്തിൽ 270.59 കോടി നഷ്​ടത്തിലായിരുന്നു. കമ്പനിയുടെ ആകെ വരുമാനം 6,147 കോടിയാണ്​​. എന്നാൽ സാമ്പത്തിക വർഷത്തി​​െൻറ മുൻ പാദങ്ങളുമായി താരത്മ്യം ചെയ്യു​േമ്പാൾ ജിയോ നഷ്​ടം കാര്യമായി കുറച്ചിരുന്നു. 

കഴിഞ്ഞ വർഷം സെപ്തംബർ മാസത്തിലാണ്​ ജിയോ ഇന്ത്യയിൽ സേവനം ആരംഭിക്കുന്നത്​. ആറ്​ മാസത്തേക്ക്​ എല്ലാ സേവനങ്ങളും പൂർണമായും സൗജന്യമായി നൽകിയാണ്​ ജിയോ ഇന്ത്യൻ വിപണിയെ ഞെട്ടിച്ചത്​. നിലവിൽ 138.6 ബില്യൺ ഉപയോക്​താക്കളുമായാണ്​ ജിയോയുടെ ഇന്ത്യൻ വിപണിയിലെ കുതിപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipojiomukesh ambaniRelaincemalayalam news
News Summary - Reliance said to mull Jio IPO after $31 billion investment-Business news
Next Story