എസ്.ബി.ഐയുടെ ലാഭത്തിൽ 81 ശതമാനം വർധന; 4,189 കോടിയായി
text_fieldsമുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ ലാഭത്തിൽ 81 ശതമാനം വർധന. സാമ്പത്തിക വർഷത്തിെൻറ ഒന്നാം പാദത്തിൽ 4.189.3 കോടിയാണ് എസ്.ബി.ഐയുടെ ലാഭം. കഴിഞ്ഞ വർഷത്തെ ഒന്നാം പാദവുമായി താരത്മ്യം ചെയ്യുേമ്പാഴാണ് ബാങ്കിെൻറ ലാഭം 81 ശതമാനം ഉയർന്നത്.
എസ്.ബി.ഐയുടെ വരുമാനത്തിൽ 16 ശതമാനം വർധനയും രേഖപ്പെടുത്തിയിട്ടുണ്ട്. 26,641.5 കോടിയാണ് ബാങ്കിെൻറ വരുമാനം. എസ്.ബി.ഐക്ക് 3,375 കോടി രൂപ ലാഭമുണ്ടാവുമെന്നായിരുന്നു ബ്ലുബെർഗിെൻറ പ്രവചനം. മിക്ക സാമ്പത്തിക വിദഗ്ധരുടെയും പ്രവചനങ്ങളെ മറികടന്നാണ് എസ്.ബി.ഐയുടെ കുതിപ്പ്.
പലിശനിരക്കുകളിലുണ്ടായ വ്യതിയാനങ്ങളാണ് എസ്.ബി.ഐ ഗുണകരമായത്. ബാങ്കിെൻറ കിട്ടാകടത്തിെൻറ തോതും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ പാദത്തിൽ 6.15 ശതമാനമായിരുന്നു കിട്ടാകടമെങ്കിൽ ഇപ്പോൾ ഇത് 5.44 ശതമാനമായാണ് കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.