മിസ്ട്രിയെ ടാറ്റ ഗ്രൂപ്പിെൻറ ഡയറ്കടർ സ്ഥാനത്ത് നിന്നും മാറ്റുന്നു
text_fieldsമുംബൈ: സൈറിസ് മിസ്ട്രിയെ ടാറ്റ ഗ്രൂപ്പിെൻറ ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റാൻ നീക്കം നടക്കുന്നതായി സൂചന. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ടാറ്റ ഗ്രൂപ്പ് െഫബ്രുവരി ആറിന് അസാധാരണ യോഗം വിളിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡിസംബർ 27ാം തിയതി കമ്പനിയെ സംബന്ധിക്കുന്ന രഹസ്യ രേഖകൾ തിരിച്ചേൽപ്പിക്കണമെന്നാവശ്യപ്പെട്ട് ടാറ്റ ഗ്രൂപ്പ് സൈറിസ് മിസ്ട്രിക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇത് സംബന്ധിച്ച് ടാറ്റ ഗ്രൂപ്പ് നൽകിയ പരാതി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിെൻറ പരിഗണനയിലാണ്.
ഡിസംബർ 19ന് ടാറ്റ ഗ്രൂപ്പിെൻറ വിവിധ കമ്പനികളുടെ തലപ്പത്ത് നിന്ന് മിസ്ട്രിയെ മാറ്റിയിരുന്നു. ഒക്ടോബർ 24നാണ് ടാറ്റ ഗ്രൂപ്പിെൻറ ചെയർമാൻ സ്ഥാനത്ത് നിന്ന് സൈറിസ് മിസ്ട്രിയെ മാറ്റിയത്. ടാറ്റ ഗ്രൂപ്പിൽ ടാറ്റയുടെ കുടുംബാധിപത്യം തിരികെ കൊണ്ടുവരുന്നതിന് വേണ്ടിയാണ് മിസ്ട്രിയെ മാറ്റിയെതന്ന് അന്ന് പരക്കെ വിമർശനമുയർന്നിരുന്നു. ഇതു സംബന്ധിച്ച് മിസ്ട്രിയും രത്തൻ ടാറ്റയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ടാറ്റ ഗ്രൂപ്പിൽ നിന്ന് പുറത്തായ ശേഷം ഇനി താൻ ടാറ്റ ഗ്രൂപ്പിെൻറ ഭാവിക്കായി പ്രവർത്തിക്കുമെന്നാണ് സൈറിസ് മിസ്ട്രി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.