ടി.സി.എസ് ലഖനൗവിനോട് ടാറ്റ പറയുന്നു
text_fieldsലഖ്നൗ: 33 വർഷം പഴക്കമുള്ള ലഖ്നൗവിലെ ടി.സി.എസ് കാമ്പസ് പൂട്ടുന്നു. നാടകീയമായാണ് കാമ്പസ് പൂട്ടാനുള്ള തീരുമാനം ടി.സി.എസ് മാനേജ്മെൻറ് പ്രഖ്യാപിച്ചത്. കമ്പനി അടക്കുന്നത് മൂലം ആർക്കും തൊഴിൽ നഷ്ടമുണ്ടാവില്ലെന്നും അധികൃതർ അറിയിച്ചു.
പക്ഷേ കമ്പനിയുടെ തീരുമാനം ഞെട്ടലോടെയാണ് ജീവനക്കാർ കേട്ടത്. തീരുമാനം പ്രഖ്യാപിച്ചയുടൻ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ജീവനക്കാർ കത്തയച്ചു. കമ്പനി മാറ്റുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും ഇവർ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
നോയിഡയിൽ പ്രവർത്തനം കേന്ദ്രീകരിക്കുന്നതിെൻറ ഭാഗമായാണ് ലഖ്നൗവിലെ കാമ്പസ് ടി.സി.എസ് പൂട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. കെട്ടിട ഉടമയുമായുള്ള തർക്കങ്ങളും മാറ്റത്തിനെ കമ്പനിയെ പ്രേരിപ്പിക്കുന്നുണ്ടെന്നും വാർത്തകളുണ്ട്. 2,000 ജീവനക്കാരാണ് ടി.സി.എസിെൻറ ലഖ്നൗ കാമ്പസിൽ ജോലി ചെയ്യുന്നത്. ഇതിൽ പകുതിയും സ്ത്രീകളാണ്.
അതേ സമയം, ടി.സി.എസിനെ ലഖ്നൗവിൽ നില നിർത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവേന്ദ്ര മൗര്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.