െഎ.ടി മേഖലയിൽ ഇനി വറുതിയുടെ കാലം
text_fieldsബംഗളൂരു: ഉയർന്ന ശമ്പളവും സമൂഹത്തിൽ ലഭിക്കുന്ന മാന്യതയും ഇന്ത്യയിൽ എൻജിനയറിങ് ജോലികൾക്ക് വൻ സ്വീകാര്യത നേടിക്കൊടുത്തിരുന്നു. ആഗോള-ഉദാരവൽക്കരണ നയങ്ങൾക്ക് ശേഷം രാജ്യത്ത് എഞ്ചിനീയറിങ് മേഖലയിൽ വൻപുരോഗതിയാണ് ഉണ്ടായത്. 2000ത്തിന് ശേഷം െഎ.ടി മേഖലയിൽ ഉണ്ടായ വളർച്ച ആരെയും അമ്പരിപ്പിക്കുന്നതായിരുന്നു. തുടക്കത്തിൽ തന്നെ മേഖലയിലെ ജോലികൾക്ക് പതിനായരങ്ങൾ ശമ്പളമായി ലഭിച്ചതും ഇൗ സെക്ടറിനോടുള്ള ആകർഷണം വർധിക്കുന്നത് കാരണമായി.
എന്നാൽ 2008ലെ സാമ്പത്തിക മാന്ദ്യം കാര്യങ്ങൾ കീഴ്മേൽ മറിച്ചു. പിന്നീടുള്ള വർഷങ്ങളിൽ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന പുരോഗതി െഎ.ടി മേഖലക്ക് പൂർണമായും കൈവരിക്കാൻ സാധിച്ചിരുന്നില്ല. എങ്കിലും വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുേമ്പാഴാണ് വീണ്ടും പ്രതിസന്ധിയുടെ കാർ മേഘങ്ങൾ െഎ.ടി മേഖലക്ക് മുകളിൽ ഉരുണ്ട് കൂടുന്നത്.
പ്രതിസന്ധിയുടെ മുഖ്യ കാരണം ലോക രാഷ്ട്രീയത്തിലുണ്ടായ ഗതിമാറ്റം തന്നെയാണ്. അമേരിക്കയിൽ ട്രംപ് അധികാരമേറ്റെടുത്തതോടെ ഇന്ത്യൻ െഎ.ടി മേഖലക്ക് കനത്ത തിരിച്ചടിയുണ്ടായി. അമേരിക്ക ആദ്യം എന്ന നയമാണ് ട്രംപ് പിന്തുടരുന്നത്. ഇതോടെ ഇന്ത്യൻ തൊഴിലാളികളെ പരമാവധി ഒഴിവാക്കി അമേരിക്കയിലെ വിദഗ്ധൻമാരെ ജോലിക്ക്വെക്കാൻ ഇന്ത്യൻ െഎ.ടി കമ്പനികൾ നിർബന്ധിതരായി.
ആകെ തൊഴിലാളികളുടെ എണ്ണത്തിൽ 2.3 ശതമാനത്തെ പിരിച്ച് വിടാനാണ് രാജ്യത്തെ മുൻനിര െഎ.ടി കമ്പനിയായ കോഗ്നിസെൻറിെൻറ നീക്കം. എകദേശം 2000 തൊഴിലാളികളെയാണ് ഇത്തരത്തിൽ ഒഴിവാക്കുക. 3,500 പേരെ ഇൻഫോസിസും ഒഴിവാക്കും. വിപ്രോയും ഇതേ പാതയിലാണ് മുന്നോട്ട് പോവുന്നത്. വർഷംതോറും പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ 20,000 ജോലിക്കാരെയെങ്കിലും െഎ.ടി കമ്പനികൾ ഒഴിവാക്കാറുണ്ട്. അതിന് പകരമായി പുതിയ റിക്രൂട്ട്മെൻറ് നടത്താറുമുണ്ട്. എന്നാൽ ഇൗ വർഷം ഒഴിവാക്കിയവർക്ക് പകരമായി പുതിയ ആളുകളെ നിയമിക്കേണ്ടെന്നാണ് കമ്പനികളുടെ തീരുമാനം. കമ്പനികളുടെ എച്ച്.ആർ ഡിപ്പാർട്ടുമെൻറുകളും ഇതുസംബന്ധിച്ച സൂചന നൽകി കഴിഞ്ഞു.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമയി ഉയർന്ന തസ്തികകളിലുള്ളവരെയാണ് കമ്പനികൾ ഒഴിവാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പ്രൊജക്ട് മാനേജർ, സീനിയർ ആർകിടെക് തുടങ്ങിയ തസ്തികകളിലുള്ളവരെയാണ് ഇൻഫോസിസ് ഒഴിവാക്കുന്നത്. ഒമ്പത് മാസത്തെ ശമ്പളം മുൻകൂറായി വാങ്ങി വിരമിക്കാനുള്ള അവസരം കോഗ്നിസെൻറും ഉയർന്ന തസ്തികയിലുള്ള ജീവനക്കാർക്ക് നൽകിയിരുന്നു. ഉയർന്ന ശമ്പളമുള്ളവരെ ഒഴിവാക്കുന്നത് വഴി ചെലവ് ഒരു പരിധി വരെ പിടിച്ച് നിർത്താമെന്ന കണക്കുകൂട്ടലിലാണ് കമ്പനികൾ.
െഎ.ടി കമ്പനികളിലെ തൊഴിലില്ലായ്മ ഇന്ത്യയിലെ എൻജിനയറിങ് പഠന മേഖലയെ ഉൾപ്പടെ പ്രതികൂലമായി ബാധിക്കും. നിലവിൽ പല എൻജിനയറിങ് കോളജുകളിലും സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യമാണ് ഉള്ളത്. പ്രതിസന്ധി കനക്കുന്നതോടെ കൂടുതൽ കോളജുകൾക്ക് താഴ് വീഴും. അധ്യാപനം ഉൾപ്പടെ നിരവധി പേർക്ക് എൻജിനയറിങ് പഠനമേഖലയിൽ തൊഴിൽ ലഭിക്കുന്നുണ്ട്. ഇവരുടെ തൊഴിൽ നഷ്ടമാവുന്ന സാഹചര്യവും ഇത് സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.