വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ ഉൾപ്പടെയുള്ള വ്യവസായികൾ 18,000 കോടി തിരിച്ചടച്ചുവെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: വായ്പയെടുത്ത് രാജ്യം വിട്ട വ്യവസായികൾ 18,000 കോടി തിരിച്ചടച്ചുവെന്ന് കേന്ദ്രസർക്കാർ. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നീ വ്യവസായികളാണ് പണം തിരിച്ചടച്ചത്. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ അധികാരം സംബന്ധിച്ച കേസിലാണ് കേന്ദ്രസർക്കാർ നിലപാട്.
കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് 4700 കേസുകൾ ഇ.ഡി അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. കോടതികൾ സംരക്ഷണം നൽകിയിട്ടുള്ളതിനാൽ രാജ്യത്ത് നിന്നും വായ്പയെടുത്ത് മുങ്ങിയവരിൽ നിന്നും പണം പൂർണമായും തിരിച്ചു പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമത്തിൽ കേന്ദ്രസർക്കാർ ദേഭഗതി വരുത്തിയിരുന്നു. ഇതിനെതിരെ അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് മനു സിങ്വി, മുകുൾ റോത്തഗി എന്നിവർ സുപ്രീംകോടതിയിൽ സബ്മിഷനുകൾ കൊണ്ടു വന്നിരുന്നു. പുതിയ ഭേദഗതികൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നായിരുന്നു വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.