അതിരാവിലെ ജീവനക്കാരെ മീറ്റിങ്ങിന് വിളിച്ചു; പിന്നാലെ 3000 പേരെ പിരിച്ചുവിട്ട് കമ്പനി
text_fieldsവാഷിങ്ടൺ: അമേരിക്കൻ മൾട്ടി നാഷണൽ ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ഗോൾഡ്മാൻ സാച്ചസ് 3000 ജീവനക്കാരെ പിരിച്ചുവിട്ടു. മാനേജർമാർ ജീവനക്കാരെ യോഗത്തിന് ക്ഷണിച്ചതിന് പിന്നാലെയാണ് ഒറ്റദിവസം ഇത്രയും ജീവനക്കാരെ പിരിച്ചുവിടുന്നത്. ഇമെയിലിലൂടെ രാവിലെ 7.30ന് മീറ്റിങ്ങിനെത്തണമെന്ന നിർദേശമാണ് ജീവനക്കാർക്ക് ലഭിച്ചത്.
മീറ്റിങ്ങിനെത്തിയ ജീവനക്കാർക്ക് ആശംസകൾ അറിയിച്ചതിന് പിന്നാലെ പിരിച്ചുവിടുകയായിരുന്നു. പിരിച്ചുവിടുന്നതിൽ സങ്കടമുണ്ടെന്നും എല്ലാവർക്കും ഭാഗ്യമുണ്ടാകട്ടെയെന്ന ആശംസിക്കുന്നതായും ജീവനക്കാരോട് മാനേജർമാർ പറഞ്ഞു. ജീവനക്കാർക്ക് സഹജീവനക്കാരോട് യാത്ര ചോദിച്ച് പോകാനുള്ള സൗകര്യവും ഗോൾഡ്മാൻ സാച്ചസ് ഒരുക്കിയിരുന്നു.
നേരത്തെ 2023 ജനുവരിയുടെ ആദ്യ ആഴ്ചകളിൽ ജീവനക്കാരെ വെട്ടികുറക്കുമെന്ന് കമ്പനി സി.ഇ.ഒ ഡേവിഡ് സോളോമോൺ അറിയിച്ചിരുന്നു. നേരത്തെ മറ്റ് ആഗോള ബ്രാൻഡുകളായ മോർഗൻ സ്റ്റാൻലി, സിറ്റി ഗ്രൂപ്പ് എന്നിവരും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.