ജീവനക്കാരെ എങ്ങനെ മാന്യമായി പിരിച്ചു വിടാം; പുതുവഴിയുമായി കമ്പനി
text_fieldsപാരീസ്: ഫ്രാൻസിൽ കമ്പനികളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നത് അത്ര എളുപ്പമല്ല. പക്ഷേ വാഹനനിർമ്മാതാക്കളായ സ്റ്റെലാന്റിസിന് ജീവനക്കാരെ പിരിച്ചു വിടാതെ തരമില്ല. പ്യുഷോ കാറുകളുടേയും ജീപ്പ് എസ്.യു.വിയുടേയും നിർമാതാക്കളായ കമ്പനി ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടുവെക്കുന്നതിന്റെ മുന്നോടിയായാണ് വലിയ രീതിയിൽ ജീവനക്കാരെ കുറക്കാൻ തീരുമാനിച്ചത്. ഇതിനായി പുതുവഴിയും അവർ കണ്ടെത്തി.
ജീവനക്കാർക്ക് പുതിയ ജോലികളെ കുറിച്ചുള്ള വിവരങ്ങൾ നൽകുകയെന്നതായിരുന്നു ഇതിന്റെ ആദ്യപടി. ഇമെയിലുകളിലൂടെ ജോലികളെ കുറിച്ചുള്ള വിവരങ്ങൾ നൽകി. കരിയർ ഫെയറുകളെ കുറിച്ചുള്ള വിവരങ്ങൾ തുടർച്ചയായി ഇത്തരത്തിൽ നൽകിയിരുന്നു. ഇതിനൊപ്പം സി.വികൾ തയാറാക്കുന്നതിനുള്ള വർക്ക് ഷോപ്പുകളെ കുറിച്ചുള്ള വിവരങ്ങളും കൈമാറി. അങ്ങനെ ജീവനക്കാരെ പ്രലോഭിപ്പിച്ച് മറ്റൊരു ജോലിയിലേക്ക് മാറ്റി അവരെ പിരിച്ചു വിടുകയെന്ന തന്ത്രമാണ് കമ്പനി സ്വീകരിച്ചത്. അതേസമയം, കമ്പനി ജീവനക്കാരെ പീഡിപ്പിക്കുകയാണെന്ന ആരോപണവുമായി തൊളിലാളി യൂണിയൻ പ്രതിനിധികൾ രംഗത്തെത്തി.
അതേസമയം, യൂണിയനുകളുമായി കമ്പനി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിനാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. രണ്ട് വർഷത്തിനുള്ളിൽ 2600 ജീവനക്കാരെ പിരിച്ചു വിടുകയാണ് ലക്ഷ്യമെന്ന് കമ്പനി യൂണിയൻ നേതാക്കളെ അറിയിച്ചു. എന്നാൽ, 8000 ജീവനക്കാർക്കെങ്കിലും വരും വർഷങ്ങളിൽ ജോലി നഷ്ടപ്പെടുമെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് യൂണിയൻ നേതാക്കളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.