അംബാനിയുടെ അക്കൗണ്ടുകൾ വ്യാജമെന്ന് എസ്.ബി.ഐ; ഡൽഹി ഹൈകോടതിയിൽ നിലപാടറിയിച്ചു
text_fieldsന്യൂഡൽഹി: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്യൂണിക്കേഷൻ, റിലയൻസ് ടെലികോം, റിലയൻസ് ഇൻഫ്രാടെൽ എന്നിവയുടെ അക്കൗണ്ടുകൾ വ്യാജമെന്ന് എസ്.ബി.ഐ. ഡൽഹി ഹൈകോടതിയിലാണ് എസ്.ബി.ഐ നിലപാട് അറിയിച്ചത്. വ്യാജ അക്കൗണ്ടുകളിൽ സി.ബി.ഐ അന്വേഷണം വേണമെന്നും എസ്.ബി.ഐ ആവശ്യപ്പെട്ടു. അക്കൗണ്ടുകളിൽ തൽസ്ഥിതി നില നിർത്തണമെന്ന് ഡൽഹി ഹൈകോടതി എസ്.ബി.ഐയോട് നിർദേശിച്ചു.
റിലയൻസിന്‍റെ അക്കൗണ്ടുകൾ വ്യാജമെന്ന് കാണിച്ച് 2016ൽ ആർ.ബി.ഐ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിനെതിരെ റിലയൻസിന്‍റെ മുൻ ഡയറക്ടർ പുനിത് ഗാർഗ് ഡൽഹി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഇരുകക്ഷികളുടേയും വാദം കേൾക്കാതെയാണ് ആർ.ബി.ഐ സർക്കുലറെന്നായിരുന്നു ഗാർഗിന്‍റെ ആരോപണം.
എസ്.ബി.ഐ നടത്തിയ വിശദമായ പരിശോധനയിൽ അക്കൗണ്ടുകളിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇത് വ്യാജമെന്ന നിഗമനത്തിലേക്ക് ബാങ്ക് എത്തിയത്. ഒരു കോടിക്ക് മുകളിലുള്ള തട്ടിപ്പാണ് നടന്നെതിനാൽ ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണമുണ്ടാവുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.