ഹിൻഡൻബർഗ് സ്ഥാപകനെതിരെ അദാനി സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഹിൻഡൻബർഗ് സ്ഥാപകനെതിരെ ഹരജി നൽകി അദാനി ഗ്രൂപ്പ് സുപ്രീംകോടതിയിൽ. ഹിൻഡൻബർഗിനും സ്ഥാപകൻ ആൻഡേഴ്സനുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. എം.എൽ. ശർമ്മ ശർമ മുഖേനയാണ് ഹരജി നൽകിയത്. പൊതുതാൽപര്യ ഹരജിയാണ് നൽകിയിരിക്കുന്നത്. ആൻഡേഴ്‌സണെതിരെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
അദാനി എന്റർപ്രൈസസ് കേസിൽ സുപ്രിം കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആൻഡേഴ്‌സനെ 'ഷോർട്ട് സെല്ലർ' എന്നാണ് പരാമർശിച്ചിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ കമ്പനികളുടെ 'നിരപരാധികളായ നിക്ഷേപകരെ കബളിപ്പിച്ചതിന്' അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
ഹിൻഡൻബർഗിന്റെ റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ നേരിട്ട തിരിച്ചടി തുടരുകയാണ്. അദാനി എന്റർപ്രൈസസ് 35 ശതമാനത്തിലേറെ നഷ്ടത്തിലാണ്. അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമാർ, അദാനി ട്രാൻസ്മിഷൻ, എൻഡിടിവി എന്നിവയുടെ ഓഹരികൾ ലോവർ സർക്യൂട്ടിലെത്തി. ഇന്നലെ അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യൺ യുഎസ് ഡോളർ കടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.