അദാനിയുടെ സിമന്റ് സാമ്രാജ്യം നയിക്കാൻ പുതിയ ആളെത്തുന്നു
text_fieldsന്യൂഡൽഹി: സ്വിറ്റ്സർലാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹോൾസിമിന് പങ്കാളിത്തമുള്ള അംബുജയിലേയും എ.സി.സിയിലേയും ഓഹരികൾ ഏറ്റെടുത്തിന് പിന്നാലെ സിമന്റ് സാമ്രാജ്യത്തിന്റെ ചുമതല മകനെ ഏൽപ്പിച്ച് ഗൗതം അദാനി. മൂത്തമകൻ കരൺ അദാനി രണ്ട് കമ്പനികളുടേയും ഡയറക്ടറായും എ.സി.സിയുടെ ചെയർമാനായും പ്രവർത്തിക്കും.
35കാരനായ കരൺ അദാനി നിലവിൽ അദാനി പോർട്സ് ആൻഡ് സ്‍പെഷ്യൽ ഇക്കണോമിക് സോണിന്റേയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. രണ്ട് കമ്പനികളിലും പുതിയ സ്വതന്ത്ര ഡയറക്ടർമാരേയും അദാനി ഗ്രൂപ്പ് നിയമിച്ചു. മുൻ എസ്.ബി.ഐ ചെയർമാൻ രജനീഷ് കുമാറിനെ അംബുജ സിമന്റിന്റെ ബോർഡിലും ഷെൽ ഇന്ത്യ മുൻ മേധാവി നിതിൻ ശുക്ല എ.സി.സി ബോർഡിലുമെത്തി.
അജയ് കുമാറാണ് അംബുജ സിമന്റിന്റെ പുതിയ സി.ഇ.ഒ. ശ്രീധർ ബാലകൃഷ്ണനാണ് എ.സി.സി ചെയർമാൻ. വിനോദ് ബാഹട്ടിയെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായും നിയമിച്ചു. ഉടമസ്ഥതയിൽ മാറ്റം വന്നതോടെ ഹോൾസിമ്മിന്റെ ഏഷ്യ-പസഫിക് സി.ഇ.ഒയും ഗ്രൂപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും അംബുജയുടേയും എ.സി.സിയുടേയും ബോർഡുകളിൽ നിന്നും രാജിവെച്ചിരുന്നു. ഈ ഒഴിവുകളാണ് ഇപ്പോൾ നികത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.