പൊതുമേഖല വൈദ്യുതി കമ്പനികൾക്ക് കൽക്കരി നൽകാനുള്ള നിർണായക കരാർ സ്വന്തമാക്കി അദാനി
text_fieldsന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല വൈദ്യുതി കമ്പനികൾക്ക് വിദേശത്ത് നിന്ന് കൽക്കരി ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാനുള്ള നിർണായക കരാർ സ്വന്തമാക്കി ഗൗതം അദാനി. ഇക്കണോമിക് ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കഴിഞ്ഞ വർഷമുണ്ടായ ഊർജപ്രതിസന്ധി ഈ വർഷവും ആവർത്തിക്കാതിരിക്കാനാണ് അദാനിക്ക് കേന്ദ്രസർക്കാർ കരാർ നൽകിയത്.
പൊതുമേഖല കമ്പനിയായ എൻ.ടി.പി.സിക്ക് ഒരു മില്യൺ കൽക്കരിയാവും അദാനി നൽകുക. കൊൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദാമോദർ വാലി കോർപ്പറേഷൻ ലിമിറ്റഡിനും കൽക്കരി നൽകും. ഏകദേശം രണ്ട് വർഷത്തേക്കായിരിക്കും അദാനിയും ഈ സ്ഥാപനങ്ങളും തമ്മിലുള്ള കരാർ.
അതേസമയം, വാർത്ത സംബന്ധിച്ച് അദാനി ഗ്രൂപ്പോ, എൻ.ടി.പി.സിയോ ഡി.വി.സിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയിലെ ഊർജ ഉൽപാദകർക്ക് കടുത്ത കൽക്കരി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. 2021ൽ വൈദ്യുതി ആവശ്യകത വർധിച്ചതിന് തുടർന്ന് കൽക്കരി ക്ഷാമം രൂക്ഷമായിരുന്നു. തുടർന്ന് ഇത് ഇന്ത്യയെ കടുത്ത ഊർജ പ്രതിസന്ധിയുടെ വക്കോളമെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.