എയർ ഇന്ത്യയെ ഏറ്റെടുക്കുമോ? എയർ ഏഷ്യയിലെ ഓഹരി പങ്കാളിത്തം ഉയർത്തി ടാറ്റ
text_fieldsമുംബൈ: വിമാനകമ്പനിയായ എയർ ഏഷ്യയിൽ സ്വാധീനം ശക്തമാക്കുന്നതിന്റെ സൂചനകൾ നൽകി ടാറ്റ ഗ്രൂപ്പ്. കമ്പനിയുടെ 32.67 ശതമാനം ഓഹരികൾ കൂടി വാങ്ങാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു. 37.6 മില്യൺ ഡോളർ മുടക്കിയാണ് ഇടപാട്.
ഇതോടെ എയർ ഏഷ്യയിലെ 83.6 ശതമാനം ഓഹരികളും ടാറ്റയുടെ ഉടമസ്ഥതയിലാവും. 16.3 ശതമാനം ഓഹരി മാത്രമാവും എയർ ഏഷ്യ ബെർഹാഡിന്‍റെ ഉടമസ്ഥതയിലുണ്ടാവുക. 18.8 മില്യൺ ഡോളറിന്‍റെ മൂല്യമുള്ളതാണ് ഈ ഓഹരികൾ. എയർ ഇന്ത്യയെ വാങ്ങുന്നതിന് മുന്നോടിയായാണ് എയർ ഏഷ്യയിലെ ഓഹരി പങ്കാളിത്തം ടാറ്റ ഉയർത്തുന്നതെന്നാണ് റിപ്പോർട്ട്.
2014ലാണ് ടാറ്റ ഗ്രൂപ്പുമായി ചേർന്ന് എയർ ഏഷ്യ ഒരു വിമാനകമ്പനിയുമായി എത്തുന്നത്. 49 ശതമാനം ഓഹരികളാണ് ടാറ്റയുടെ ഉടമസ്ഥതയിലുണ്ടാവുന്നത്. എന്നാൽ, കോവിഡിനെ തുടർന്ന് കമ്പനി വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നു. ഇതിനിടയിലാണ് ടാറ്റയുടെ ഇടപാട്. പ്രതിസന്ധിയിലാണെങ്കിലും ജപ്പാൻ പോലുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് എയർ ഏഷ്യ പുതുതായി സർവീസ് ആരംഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.