23,000 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി.ബി.ഐ
text_fieldsന്യൂഡൽഹി: 23,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് സി.ബി.ഐ. എ.ബി.ജി ഷിപ്പിയാർഡ് എന്ന സ്ഥാപനത്തിന്റെ ഉടമകൾക്കും സീനിയർ എക്സിക്യൂട്ടീവുകൾക്കുമായാണ് ലുക്ക് ഔട്ട് നോട്ടീസ്. എയർപോർട്ടുകൾക്ക് ഉൾപ്പടെ സി.ബി.ഐ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
എ.ബി.ജി ഷിപ്പിയാർഡ് എന്ന സ്ഥാപനത്തിന്റെ പ്രൊമോട്ടർമാരോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് സി.ബി.ഐ ഉടൻ നോട്ടീസ് നൽകുമെന്നാണ് സൂചന. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
എ.ബി.ജി ഷിപ്പിയാർഡിന്റെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ റിഷി കമലേഷ് അഗർവാൾ മുൻ എക്സ്കിക്യൂട്ടീവ് ഡയറക്ടർമാരായ സന്താനം മുത്തുസാമി, ഡയറക്ടർമാരായ അശ്വനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ നേവാത്തിയ എന്നിവർക്കാണ് സി.ബി.ഐ നോട്ടീസ് നൽകിയിരിക്കുന്നത്.
എ.ബി.ജി സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി എസ്.ബി.ഐയാണ് പരാതി നൽകിയത്. എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോട്യത്തിൽ നിന്നും എ.ബി.ജി 22,842 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ഇതിൽ 7,089 കോടി ഐ.സി.ഐ.സി.ഐ ബാങ്ക്, 3639 കോടി ഐ.ഡി.ബി.ഐ ബാങ്ക്, 2,925 കോടി എസ്.ബി.ഐ, 1,614 ബാങ്ക് ഓഫ് ബറോഡ, 1,244 കോടി പഞ്ചാബ് നാഷണൽ ബാങ്ക് എന്നിങ്ങനെയാണ് വായ്പയായി നൽകിയത്. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ 13ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.