ഉത്സവകാല വിൽപന: ആമസോണും ഫ്ലിപ്കാർട്ടും നാല് ദിവസത്തിൽ നേടിയത് 26,000 കോടി
text_fieldsമുംബൈ: ഉത്സവകാല വിൽപനയുടെ ആദ്യ നാല് ദിവസങ്ങളിൽ ഇ-കോമേഴ്സ് ഭീമൻമാരായ ആമസോണും ഫ്ലിപ്കാർട്ടും കൂടി നേടിയത് 26,000 കോടി. കൺസൾട്ടൻറുമാരായ ഫോർസ്റ്ററിെൻറയും റെഡ്ഷീറിെൻറയും വിലയിരുത്തലിൽ ഒക്ടേബാർ 15 മുതൽ 22 വരെയുള്ള ഉത്സവകാല വിൽപന കാലയളവിൽ ആമസോണും ഫ്ലിപ്കാർട്ടും കൂടി 4.7 ബില്യൺ ഡോളർ നേടും.
വിൽപനയുടെ ആദ്യദിവസങ്ങളിൽ ആളുകൾ വലിയ രീതിയിൽ സാധനങ്ങൾ വാങ്ങി. പുതിയ ഉൽപനങ്ങളുടെ ലോഞ്ചുകളും വിൽപന കൂടാൻ സഹായിച്ചുവെന്ന് ആമസോൺ ഇന്ത്യ വൈസ് പ്രസിഡൻറ് മനീഷ് തിവാരി പറഞ്ഞു.1,100ഓളം പുതിയ ഉൽപനങ്ങളാണ് ആമസോണിലൂടെ പുറത്തിറക്കിയത്. സാംസങ്, ആപ്പിൾ, ഷവോമി, വൺ പ്ലസ്, അസൂസ്, ലെനാവോ, എച്ച്.പി, എൽ.ജി, വേൾപൂൾ, ബജാജ് എന്നി കമ്പനികളുടെ പുതിയ ഉൽപന്നങ്ങൾ ആമസോണിൽ വിൽപനക്കെത്തിയെന്നും മനീഷ് തിവാരി വ്യക്തമാക്കി.
ഉത്സവാകാല വിൽപനയിൽ ഇലക്ട്രിക് ഉൽപനങ്ങളാണ് അധികമായി വിറ്റുപോയതെന്ന് ഫ്ലിപ്കാർട്ട് വക്താവും പറഞ്ഞു. ലാപ്ടോപ്, ടെലിവിഷനുകൾ, ഐ.ടി ആക്സസറീസ് തുടങ്ങിയവക്കെല്ലാം വൻ ഡിമാൻഡായിരുന്നു. വീട്ടിലിരുന്ന് ജോലി സംവിധാനം വ്യാപകമാക്കപ്പെട്ടതോടെ ഐ.ടി ആക്സസറീസിെൻറ വിൽപന ഉയർന്നതായും അദ്ദേഹം പറഞ്ഞു.
2019ൽ ആറ് ദിവസമായിരുന്നു ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലെ ഉത്സവകാല വിൽപന. അന്ന് 20,000 കോടിയുടെ സാധനങ്ങളാണ് വിറ്റുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.