റിലയൻസിനെതിരെ ആമസോൺ സുപ്രീംകോടതിയിലേക്ക്
text_fieldsന്യൂഡൽഹി: മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനെതിരെ ആമസോൺ സുപ്രീംകോടതിയിലേക്ക്. റിലയൻസും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിലുള്ള ഇടപാട് തടയണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഇൗ ഇടപാടിന് ഡൽഹി ഹൈകോടതി സിംഗിൾ ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നുവെങ്കിലും ഡിവിഷൻ ബെഞ്ച് അത് നീക്കി.
ഇരു കമ്പനികളും തമ്മിലുള്ള കരാറിന്‍റെ തുടർ നടപടികളുമായി കോംപറ്റീഷൻ കമ്മിഷനിലും സെബിയിലും മുന്നോട്ട് പോകാനാണ് ഹൈകോടതി അനുമതി നൽകിയത്. എന്നാൽ, ഇത് ഇടക്കാല വിധിയാണെന്നും കേസ് ഫെബ്രുവരി 26ന് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. റിലയൻസിന് ഓഹരികൾ വിൽക്കാനുള്ള ഫ്യൂച്ചർ ഗ്രൂപ്പ് തീരുമാനം തങ്ങളുമായുള്ള കരാറിന്‍റെ ലംഘനമാണെന്നാണ് ആമസോൺ വാദം.
ഇടപാടിനെതിരെ സിംഗപ്പൂരിലെ തർക്ക പരിഹാര കോടതിയുടെ ഉത്തരവ് നിലവിലുണ്ടെന്ന് ആമസോൺ വാദിക്കുന്നു. ഇത് കരാറിൽ ബാധകമാക്കണമെന്നാണ് ആമസോൺ ആവശ്യപ്പെടുന്നത്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.