Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightചെറുകിട-ഇടത്തരം...

ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായി 1,873 കോടിയുടെ സഹായം പ്രഖ്യാപിച്ച്​ ആമസോൺ

text_fields
bookmark_border
ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായി 1,873 കോടിയുടെ സഹായം പ്രഖ്യാപിച്ച്​ ആമസോൺ
cancel

ന്യൂഡൽഹി: ​ഇന്ത്യയിലെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായി 1,873 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച്​ ആമസോൺ. വ്യവസായങ്ങളുടെ ഡിജിറ്റൽവൽക്കരണത്തിനും കാർഷിക, ആരോഗ്യ വ്യവസായ രംഗത്തെ പുതിയ സംരംഭങ്ങൾക്കുമായാണ്​ തുക ചെലവഴിക്കുക.

എല്ലാ സമ്പദ്​വ്യവസ്ഥകളുടേയും ഇന്ധനം ചെറുകിട-ഇടത്തരം വ്യവസായങ്ങളാണ്​. ഇന്ത്യയിൽ ഇത്​ വളരെ കൃത്യവുമാണ്​. അതുകൊണ്ടാണ്​ മേഖലക്കായി സഹായം ചെയ്യുമെന്ന്​ പ്രഖ്യാപിച്ചതെന്ന്​ ആമസോൺ വെബ്​ സർവീസ്​ സി.ഇ.ഒ ആ​ൻഡ്രോ ജേസി പറഞ്ഞു.

ഇതിന്‍റെ ഭാഗമായാണ്​ 250 മില്യൺ ഡോളറിന്‍റെ ആമസോൺ "സംഭവ്​ വെൻച്വർ ഫണ്ട്​" പ്രഖ്യാപിച്ചത്​. പുതിയ കണ്ടെത്തലുകളുമായി കൂടുതൽ പേർ ചെറുകിട-ഇടത്തര വ്യവസായ രംഗത്തേക്ക്​ കടന്നു വരാൻ പദ്ധതി സഹായിക്കുമെന്നാണ്​ പ്രതീക്ഷയെന്നും ജേസി വ്യക്​തമാക്കി.

കഴിഞ്ഞ വർഷമാണ്​ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സഹായിക്കുന്നതിനായി ആമസോൺ സംഭവ്​ വെൻച്വർ ഫണ്ട്​ പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amazon
News Summary - Amazon sets up $250 million venture fund for Indian startups
Next Story