കോവിഡ്: ആമസോണ്‍ വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജൂൺ വരെ നീട്ടി
text_fieldsവാഷിങ്ടൺ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം കാലാവധി 2021 ജൂൺ 20 വരെ നീട്ടി ആമസോൺ . നേരത്തെ ജനുവരി എട്ടുവരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി തുടരാമെന്നാണ് ആമസോൺ അറിയിച്ചിരുന്നത്.
കത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലർ കമ്പനിയായ ആമസോൺ യു.എസിലെ 19,000 ൽ അധികം ജീവനക്കാർക്ക് ഈ വർഷം കോവിഡ് ബാധിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു.
പകർച്ചവ്യാധി സമയത്ത് വെയർഹൗസുകൾ തുറന്നിട്ടത് വഴി ആമസോൺ ജീവനക്കാരുടെ ആരോഗ്യത്തെ അപകടത്തിലാക്കിയെന്ന ആരോപണവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കമ്പനി 2021 ഒക്ടോബർ വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകരര്യമൊരുക്കിയിരുന്നു. പിന്നീടിത് ജനുവരിലേക്ക് നീട്ടി.
സാമൂഹിക അകലം, താപനില പരിശോധന, മാസ്ക് നിർബന്ധമാക്കൽ, ഹാൻഡ് സാനിറ്റൈസർ ഉപയോഗം,അണു വിമുക്തമാക്കൽ എന്നിവയിലൂടെ ഓഫീസിൽ ജോലിചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആമസോൺ അറിയിച്ചു. ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ടെക് രംഗത്തെ ഭീമൻമാരായ ഫേസ്ബുക്ക് 2021 ജൂലൈ വരെയും, ഗൂഗിൾ, ആപ്പിൾ എന്നീ കമ്പനികൾ ജൂൺ വരെയും വർക്ക് ഫ്രം ഹോം കാലവധി നീട്ടി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.