ഡൽഹി മെട്രോയുമായുള്ള തർക്കപരിഹാര കേസിൽ അനിൽ അംബാനിക്ക് നിർണായക ജയം
text_fieldsന്യൂഡൽഹി: ഡൽഹി മെട്രോയുമായി നാല് വർഷമായി നിലനിന്നിരുന്ന തർക്കപരിഹാര കേസിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചറിന് ജയം. സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ചാണ് കേസിൽ അനിൽ അംബാനിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. 46.6 ബില്യൺ രൂപ മൂല്യമുള്ള കേസിലാണ് അംബാനിക്ക് വിജയം.
അംബാനിക്ക് നിർണായക വിജയം നൽകുന്നതാണ് സുപ്രീംകോടതി വിധി. വായ്പകളുടെ പേരിൽ അംബാനി ജപ്തി നടപടികൾ നേരിടുന്ന സാഹചര്യത്തിൽ കൂടിയാണ് സുപ്രീംകോടതിയിൽ നിന്ന് റിലയൻസിന് അനുകൂലമായ വിധിയുണ്ടായിരിക്കുന്നത്. സുപ്രീംകോടതി വിധിക്ക് പിന്നാലെ റിലയൻസിന്‍റെ ഓഹരി വില അഞ്ച് ശതമാനം ഉയർന്നു.
കേസിൽ നിന്ന് ലഭിക്കുന്ന പണം വായ്പ ബാധ്യത തീർക്കാനായി ഉപയോഗിക്കുമെന്ന് റിലയൻസ് അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. 2008ലാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചറും ഡൽഹി മെട്രോയും തമ്മിൽ കരാറുണ്ടാക്കുന്നത്. രാജ്യത്തെ ആദ്യ സിറ്റി റെയിൽ പ്രൊജക്ട് 2038 വരെ നടത്താനായിരുന്നു കരാർ. എന്നാൽ, തർക്കങ്ങളെ തുടർന്ന് എയർപോർട്ട് മെട്രോ പ്രൊജക്ടിൽ നിന്നും റിലയൻസ് പിന്മാറി. തുടർന്ന് കരാർ ലംഘനത്തിന് ഡൽഹി മെട്രോക്ക് എതിരെ കേസ് നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.