ഒരിക്കൽ മുകേഷ് അംബാനിയേക്കാൾ ധനികൻ, ഇപ്പോൾ ആസ്തി വട്ടപൂജ്യം; അനിൽ അംബാനിയുടെ പതനം ഇങ്ങനെ
text_fieldsന്യൂഡൽഹി: 2008ൽ ലോകത്തിലെ ധനികരിൽ ആറാം സ്ഥാനത്തായിരുന്നു ബിസിനസുകാരനും മുകേഷ് അംബാനിയുടെ സഹോദരനുമായ അനിൽ അംബാനി. 42 ബില്ല്യൺ ഡോളറായിരുന്നു അനിൽ അംബാനിയുടെ ആസ്തി. എന്നാൽ ചൈനീസ് ബാങ്കുകൾ കടം തിരിച്ചെടുക്കുന്നതോടെ തന്‍റെ ആസ്തി വട്ടപൂജ്യമാണെന്നാണ് അനിൽ അംബാനിയുടെ വാദം.
റിലയൻസ് കമ്യൂണിക്കേഷന് ചൈനീസ് ബാങ്കുകൾ നൽകിയ വായ്പ തിരികെ അടക്കുന്നതിൽ മുടക്കം വരുത്തിയതായിരുന്നു സംഭവങ്ങളുടെ തുടക്കം. 5000 േകാടി രൂപയിലധികമായിരുന്നു ചൈനീസ് ബാങ്കുകൾക്ക് അനിൽ അംബാനി നൽകാനുണ്ടായിരുന്നത്. ചൈനീസ് ബാങ്കുകളുടെ കേസ് പരിഗണിക്കുന്നതിനിടെ തന്‍റെ ആസ്തി ഇപ്പോൾ വട്ടപൂജ്യമാണെന്നും കടക്കെണിയിലാണെന്നുമാണ് അനിൽ യു.കെ കോടതിയെ അറിയിച്ചത്.
'എന്‍റെ ഓഹരികളുടെ നിലവിലെ മൂല്യം ഏകദേശം 82.4 മില്ല്യൺ ഡോളറായി കുറഞ്ഞു. ബാധ്യതകൾ കണക്കിലെടുക്കുേമ്പാൾ ആസ്തി വട്ടപൂജ്യമാണ്' -2020ൽ അനിൽ അംബാനി യു.കെ കോടതിയെ അറിയിച്ചു.
റിലയൻസ് അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പിന്‍റെ (എ.ഡി.എ.ജി) ഉടമസ്ഥതയിലെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് കമ്യൂണിക്കേഷൻസ്, റിലയൻസ് കാപിറ്റൽ, റിലയൻസ് പവർ തുടങ്ങിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും എ.ഡി.എ.ജി പറയുന്നു. 2012ൽ ആയിരുന്നു റിലയൻസ് കോം ചൈനീസ് ബാങ്കുകളിൽനിന്ന് വായ്പകൾ എടുത്തത്. ഇത് തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകൾ കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാൽ തങ്ങൾക്ക് ഒരു രൂപ പോലും തരാതിരിക്കാനാണ് അംബാനി ശ്രമിക്കുന്നതെന്നായിരുന്നു ബാങ്കുകളുടെ വാദം.
അനിൽ അംബാനിയുടെ തളർച്ചയും മുകേഷ് അംബാനിയുടെ വളർച്ചയും ഒരേ കാലഘട്ടത്തിലായിരുന്നു. പിതാവ് ധീരുഭായ് അംബാനിയുടെ നിര്യാണത്തിന് ശേഷം അനിലും മുകേഷും റിലയൻസ് സാമ്രാജ്യം വീതംവെക്കുകയായിരുന്നു. 2006 കാലഘട്ടത്തിൽ മുകേഷ് അംബാനിയുടെ സ്വത്തിനേക്കാൾ കൂടുതലായിരുന്നു അനിൽ അംബാനിയുടേത്. 550കോടിയുടെ അധികസ്വത്ത് മുകേഷിനേക്കാൾ അനിലിനുണ്ടായിരുന്നു. ലക്ഷ്മി മിത്തലിനും അസിം പ്രേംജിക്കും ശേഷമുള്ള ധനികനായിരുന്നു അനിൽ അംബാനി. എന്നാൽ, ഇപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി മാറി. അനിൽ അംബാനിയുടെ പേര് പട്ടികയിൽ ഇല്ലാതായി.
2007ൽ അനിലിന്‍റെ ആസ്തി 45ബില്ല്യൺ ഡോളറായി ഉയർന്നു. മുകേഷിേന്റത് 49 മില്ല്യൺ ഡോളറും. 13 വർഷത്തിനിടെ മുകേഷ് അംബാനി തന്‍റെ സാമ്രാജ്യം ഉറപ്പിച്ചുനിർത്തി.
അതേസമയം, കോടതിയിൽ ഉൾപ്പെടെ പാപ്പരാണെന്ന് അറിയിച്ചെങ്കിലും ഈ വർഷം പാൻഡോറ പേപ്പർ വെളിപ്പെടുത്തലിൽ അനിൽ അംബാനിയുടെ േപരുണ്ടായിരുന്നു. അനിൽ അംബാനി ഉൾപ്പെടെ 300 ഇന്ത്യക്കാർ നികുതി വെട്ടിച്ച് വിദേശത്ത് നടത്തിയ നിക്ഷേപങ്ങളുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.