കോവിഡിൽ വലയുന്ന ഇന്ത്യക്ക് സഹായം നൽകുമെന്ന് ആപ്പിൾ സി.ഇ.ഒ ടിം കുക്ക്
text_fieldsകാലിഫോർണിയ: കോവിഡ് പ്രതിസന്ധിയിൽ വലയുന്ന ഇന്ത്യക്ക് സഹായം നൽകുമെന്ന് അറിയിച്ച് ടെക് ഭീമൻ ആപ്പിൾ. കമ്പനി സി.ഇ.ഒ ടിം കുക്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ ആഗോള ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റും ഗൂഗ്ളും ഇന്ത്യക്ക് സഹായം നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആപ്പിളിേൻറയും സഹായവാഗ്ദാനം.
ഇന്ത്യയിൽ കോവിഡ് വിനാശകരമായി മുന്നേറുേമ്പാൾ ഞങ്ങളുടെ ചിന്തകൾ ആരോഗ്യപ്രവർത്തകർക്കൊപ്പമാണ്. കോവിഡിനെതിരെ പോരാടുന്ന എല്ലാവർക്കും ആപ്പിളിെൻറ പിന്തുണയുണ്ടാകും. ഇന്ത്യക്കായി സഹായങ്ങൾക്കൾ നൽകുമെന്നും ടിം കുക്ക് ട്വിറ്ററിൽ കുറിച്ചു.
അതേസമയം ഏത് തരത്തിലുള്ള സഹായമാണ് നൽകുകയെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടില്ല. എൻ.ജി.ഒകളിലൂടെയാണോ അതോ നേരിട്ട് സഹായം നൽകുമോയെന്നും ആപ്പിൾ അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് ഇന്ത്യക്ക് ഓക്സിജൻ നിർമിക്കാനുള്ള ഉപകരണങ്ങൾ കൈമാറുമെന്ന് അറിയിച്ചിരുന്നു. 135 കോടി നൽകുമെന്നായിരുന്നു ഗൂഗ്ളിെൻറ അറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.