നമ്മൾ അവർക്കൊപ്പം നിൽക്കണം; യുക്രെയ്ൻ അഭയാർഥികൾക്കായി ജീവനക്കാർക്ക് കത്തുമായി ടിം കുക്ക്
text_fieldsകാലിഫോർണിയ: യുക്രെയ്നിലെ ജീവനക്കാർക്ക് ഇമെയിലുമായി ആപ്പിൾ സി.ഇ.ഒ ടിം കുക്ക്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെയാണ് ഇമെയിൽ സന്ദേശം. പ്രതിസന്ധയിലായവരെ സഹായിക്കാൻ ആപ്പിൾ സ്വീകരിച്ച നടപടികളും കത്തിൽ വിശദീകരിച്ചിട്ടുണ്ട്. അഭയാർഥികൾക്ക് സഹായമൊരുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ടിം കുക്ക് പറഞ്ഞു. റഷ്യക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും ഇമെയിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതിസന്ധിയിലായ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുനൽകുമെന്ന് ടിം കുക്ക് ഇമെയിൽ സന്ദേശത്തിൽ പറയുന്നു. തങ്ങളുടെ പാർട്ണർമാരുമായി ചേർന്ന് കൂടുതൽ സഹായമെത്തിക്കാനുള്ള ശ്രമത്തിലാണെന്നും ടിം കുക്ക് പറയുന്നു. ജീവനക്കാർക്ക് യുക്രെയ്ൻ ജനതതെ സഹായിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ടെന്നും ആപ്പിൾ സി.ഇ.ഒ പറഞ്ഞു.
റഷ്യയിൽ ആപ്പിൾ ഉൽപന്നങ്ങളുടെ വിൽപന കഴിഞ്ഞയാഴ്ച തന്നെ നിർത്തിവെച്ചുവെന്നും ടിം കുക്ക് വിശദീകരിച്ചു. ആപ്പിൾ പേ ഉൾപ്പടെയുള്ളവയുടെ റഷ്യയിലെ സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയുടെ ആർ.ടി ന്യൂസ്, സ്പുട്നിക് ന്യൂസ് എന്നിവ രാജ്യത്തിന് പുറത്ത് ഇനി ആപ് സ്റ്റോറിൽ ലഭ്യമാവില്ല. യുക്രെയ്ന്റെ സുരക്ഷയെ മുൻനിർത്തി ആപ്പിൾ മാപ്പ്സിൽ രാജ്യത്തെ ട്രാഫിക്, തത്സമയ സംഭവങ്ങളുടെ വിവരങ്ങൾ എന്നിവ ലഭ്യമാക്കില്ലെന്നും കമ്പനി സി.ഇ.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.