Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightചിപ്പ്​ ക്ഷാമം...

ചിപ്പ്​ ക്ഷാമം ആപ്പിളി​െൻറ ഉൽപാദനത്തേയും ബാധിക്കും; വിപണിയിൽ ഉൽപന്നങ്ങൾക്ക്​ ക്ഷാമം നേരി​ട്ടേക്കാം

text_fields
bookmark_border
ചിപ്പ്​ ക്ഷാമം ആപ്പിളി​െൻറ ഉൽപാദനത്തേയും ബാധിക്കും; വിപണിയിൽ ഉൽപന്നങ്ങൾക്ക്​ ക്ഷാമം നേരി​ട്ടേക്കാം
cancel

കാലിഫോർണിയ: ലോകത്തെ ടെക്​ കമ്പനികളിൽ പ്രമുഖരായ ആപ്പിളിനേയും ചിപ്പ്​​ ക്ഷാമം ബാധിക്കുന്നു. ഐ മാക്കി​േൻറയും ഐഫോണി​െൻറയും വിൽപന ഉയർന്ന്​ നിൽക്കു​േമ്പാഴാണ്​ ചിപ്പ്​ ക്ഷാമം ആപ്പിളിന്​ തിരിച്ചടിയാവുന്നത്​.

ഇതുമൂലം ഐപാഡി​െൻറയും ഐമാക്കി​േൻറയും വിതരണത്തിൽ കുറവ്​ വന്നേക്കാമെന്ന്​ കമ്പനി സി.ഇ.ഒ ടിം കുക്ക്​ മുന്നറിയിപ്പ്​ നൽകി. കോവിഡ്​ സമയത്ത്​ മാക്ക്​ കമ്പ്യൂട്ടറും ഐപാഡും ആപ്പിൾ വലിയ രീതിയിൽ വിറ്റിരുന്നു.

ചിപ്പ്​ ക്ഷാമം തിരിച്ചടിയാണെന്ന്​ സമ്മതിച്ച ആപ്പിൾ മേധാവി ടിം കുക്ക്​ ഇത്​ എത്രകാലം നിലനിൽക്കുമെന്നതിനെ കുറിച്ച്​ പ്രതികരിക്കാൻ തയാറായില്ല. സാമ്പത്തിക വർഷത്തി​െൻറ കഴിഞ്ഞ പാദത്തിൽ ആപ്പിളിന്​ ഈ പ്രശ്​നം ഉണ്ടായിരുന്നില്ലെന്നും ടിം കുക്ക്​ പറഞ്ഞു.

ആപ്പിൾ ഈ മാസമാണ്​ പുതിയ ഐ മാകും ഐ പാഡ്​ പ്രോയും പുറത്തിറക്കിയത്​. പക്ഷേ മെയ്​ പകുതിയോടെ മാത്രമേ ഈ ഉൽപന്നങ്ങളുടെ വിതരണം ആരംഭിക്കു. സാധാരണായി പുറത്തിറക്കിയതിന്​ ​ശേഷം വിതരണം ആപ്പിൾ ഇത്രത്തോളം വൈകിക്കാറില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:apple
News Summary - Apple finally feels the effects of the global chip shortage
Next Story