പേറ്റൻറ് കേസിൽ ആപ്പിളിന് തിരിച്ചടി; വിർനെറ്റ്എക്സിന് 503 മില്യൺ ഡോളർ നൽകണം
text_fieldsസാൻഫ്രാൻസിസ്കോ: പേറ്റൻറ് കേസിൽ ടെക് ഭീമൻ ആപ്പിളിന് തിരിച്ചടി. യു.എസ് കമ്പനിയായ വിർനെറ്റ്എക്സിന് പേറ്റൻറ് ഇനത്തിൽ 503 മില്യൺ ഡോളർ നൽകാൻ കോടതി ഉത്തരവിട്ടു. ടെക്സാസിലെ കോടതിയാണ് ആപ്പിളിനോട് വൻ തുക നൽകാൻ ആവശ്യപ്പെട്ടത്.
ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയിലെ സുരക്ഷിത ഡാറ്റ കൈമാറ്റ ടെക്നോളജിയുമായി ബന്ധപ്പെട്ടാണ് ഇരു കമ്പനികളും തമ്മിൽ നിയമയുദ്ധം നടന്നത്. 10 വർഷത്തോളം നടന്ന നിയമപോരാട്ടത്തിനാണ് അറുതിയായത്. ഞങ്ങളുയർത്തിയ വാദങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ച കോടതിയോട് നന്ദിയുണ്ടെങ്കിലും വിധിയിൽ അതൃപ്തിയുണ്ടെന്നും അപ്പീൽ പോകുമെന്നും ആപ്പിൾ അറിയിച്ചിട്ടുണ്ട്.
ആപ്പിളിെൻറ വി.പി.എൻ ഓൺ ഡിമാൻഡ് തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്നായിരുന്നു വിർനെറ്റ്എക്സിെൻറ വാദം. ഇത്രയും കാലം ഈ സാങ്കേതികവിദ്യ ഉപയോഗിച്ചതിന് പണം നൽകണമെന്നും കമ്പനി വാദിച്ചു. 700 മില്യൺ ഡോളർ വേണമെന്നായിരുന്നു കമ്പനിയുടെ ആവശ്യമെങ്കിലും 503 മില്യണാണ് കോടതി അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.