Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightവിപണി മൂലധനത്തിൽ...

വിപണി മൂലധനത്തിൽ ഒന്നാമതെത്തി ആപ്പിൾ; മൂന്ന്​ ട്രില്യൺ ഡോളർ കടന്ന്​ കുതിപ്പ്​

text_fields
bookmark_border
വിപണി മൂലധനത്തിൽ ഒന്നാമതെത്തി ആപ്പിൾ; മൂന്ന്​ ട്രില്യൺ ഡോളർ കടന്ന്​ കുതിപ്പ്​
cancel

കാലിഫോർണിയ: വിപണി മൂലധനത്തിൽ ഒന്നാമതെത്തി ആപ്പിൾ. തിങ്കളാഴ്ച വിപണി മൂലധനം മൂന്ന്​ ട്രില്യൺ കൈവരിച്ചതിന്​ പിന്നാലെയാണ്​ ആപ്പിളിന്‍റെ നേട്ടം. ആപ്പിൾ വില 182.86 ഡോളറിലാണ്​ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്​.

നാല്​ വർഷത്തിനുള്ളിൽ ആപ്പിൾ ഓഹരികളുടെ മൂല്യം മൂന്നിരട്ടി വർധിച്ചു. കോവിഡുകാലത്ത്​ പല ടെക്​ ഓഹരികൾക്കുമുണ്ടായ നേട്ടം ആപ്പിളിനേയും തുണക്കുകയായിരുന്നു. ആപ്പിളിന്​ പിന്നാലെ 2.51 ട്രില്യൺ ഡോളറുമായി മൈക്രോസോഫ്​റ്റാണ്​ രണ്ടാം സ്ഥാനത്ത്​. ഗൂഗിൾ, സൗദി ആരാംകോ, ആമസോൺ തുടങ്ങിയവയാണ്​ ആദ്യ സ്ഥാനങ്ങളിലുളള മറ്റ്​ കമ്പനികൾ.

2018ലാണ്​ ആപ്പിളിന്‍റെ വിലപണി മൂലധനം ഒരു ട്രില്യൺ ഡോളറിലെത്തിയത്​. തുടർന്ന്​ 2020 ആഗസ്​റ്റിൽ രണ്ട്​ ​ട്രില്യൺ ഡോളർ എന്ന നേട്ടം ആപ്പിൾ കൈവരിച്ചു. 38 വർഷമെടുത്താണ്​ ആപ്പിൾ ഒരു ട്രില്യൺ​ ഡോളറെന്ന നേട്ടം കൈവരിച്ചത്​. പിന്നീട്​ 24 മാസത്തിനുള്ളിൽ രണ്ട്​ ട്രില്യൺ ഡോളറിലെത്തി. 16 മാസം കൊണ്ട്​ മൂന്ന്​ ട്രില്യൺ ഡോളറെന്ന നേട്ടവും ആപ്പിൾ കൈവരിച്ചു. നേട്ട​ത്തോടെ ബോയിങ്​, കൊക്കോകോള, ഡിസ്നി, എക്​സോൺ മൊബിൽ, മക്​ഡോണാൾഡ്​, നെറ്റ്​ഫ്ലിക്സ്​, വാൾമാർട്ട്​ എന്നീ കമ്പനികളുടെ ആകെ മൂല്യം ചേർന്നാലും ആപ്പിളിനൊപ്പം എത്തില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleM Cap
News Summary - Apple's m-cap at $3 trillion less than just 4 nations' GDP
Next Story