വിജയ് മല്യയുടെ 5,500 കോടിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി എസ്.ബി.ഐ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയുടെ 5500 കോടിയുടെ ഓഹരികൾ വിൽക്കാനൊരുങ്ങി പൊതുമേഖല ബാങ്കായ എസ്.ബി.ഐ. മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രുവറീസിലെ 16.15 ശതമാനം ഓഹരിയാണ് ബ്ലോക്ക് ഡീൽസിലൂടെ എസ്.ബി.ഐ വിൽക്കുന്നത്.
നേരത്തെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്ത മല്യയുടെ ആസ്തികൾ ബാങ്കുകൾക്ക് കൈമാറാൻ ഉത്തരവിട്ടിരുന്നു. ഏകദേശം 9,000 കോടി മൂല്യം വരുന്ന മല്യയുടെ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിട്ടുണ്ട്.
കിങ്ഫിഷർ എയർലൈൻസ് എടുത്ത വായ്പയുമായി ബന്ധപ്പെട്ടാണ് മല്യ അന്വേഷണം നേരിടുന്നത്. ഇ.ഡിക്ക് പുറമേ ഇതുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐയും അന്വേഷിക്കുന്നുണ്ട്. പൊതുമേഖല ബാങ്കുകളിൽ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതെ 2016ലാണ് മല്യ രാജ്യം വിട്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.