'മഹത്തായ വിഡ്ഢി സിദ്ധാന്തത്തെ' അടിസ്ഥാനമാക്കുന്ന ഡിജിറ്റൽ ആസ്തികളിൽ വിശ്വസിക്കുന്നില്ലെന്ന് ബിൽഗേറ്റ്സ്
text_fieldsവാഷിങ്ടൺ: ക്രിപ്റ്റോ കറൻസി പോലുള്ള ഡിജിറ്റൽ ആസ്തികളെ വീണ്ടും നിഷേധിച്ച് ശതകോടിശ്വരൻ ബിൽഗേറ്റ്സ്. നോൺഫൺഗിബൾ ടോക്കൺ പോലുള്ള ഡിജിറ്റൽ ആസ്തികളെ മഹത്തായ വിഡ്ഢി സിദ്ധാന്തമെന്നും ബിൽഗേറ്റ് പരിഹസിച്ചു. അന്താരാഷ്ട്ര കലാവസ്ഥ കോൺഫറൻസിലാണ് ബിൽഗേറ്റ്സ് വീണ്ടും ക്രിപ്റ്റോ കറൻസിക്കെതിരെ രംഗത്തെത്തിയത്.
കുരങ്ങന്മാരുടെ മുഖവുമായെത്തുന്ന ഡിജിറ്റൽ ഇമേജുകൾ എന്നാണ് എൻ.എഫ്.ടി ശേഖരങ്ങളെ ബിൽഗേറ്റ്സ് വിശേഷിപ്പിച്ചത്. എൻ.എഫ്.ടിയെ ഒരു ആസ്തിയായി താൻ കണക്കാക്കില്ലെന്നും ബിൽഗേറ്റ്സ് വ്യക്തമാക്കി.നേരത്തെ ക്രിപ്റ്റോ കറൻസിയെ വിമർശിച്ച് ബിൽഗേറ്റ്സ് രംഗത്തെത്തിയിരുന്നു. ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനേയും അദ്ദേഹം വിമർശിച്ചിരുന്നു.
ബിറ്റ്കോയിൻ പോലുള്ള കറൻസികൾ നിക്ഷേപകർക്ക് വെല്ലുവിളി ഉയർത്തുമെന്നും ബിൽഗേറ്റ്സ് പറഞ്ഞിരുന്നു. 2015ൽ ആരംഭിച്ച കാലാവസ്ഥാ കേന്ദ്രീകൃത ഫണ്ടായ ബേക്ക്ത്രൂ എനർജി വെഞ്ചേഴ്സിന്റെ സ്ഥാപകനെന്ന നിലയിലാണ് ഗേറ്റ്സ് പരിപാടിയിൽ സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.