കോവിഡ് പ്രതിരോധം: കേന്ദ്രസർക്കാറിനെ പിന്തുണച്ച് അദാനി; വിമർശനങ്ങൾ രാജ്യത്തിന്‍റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കരുത്
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാറിനെ പിന്തുണച്ച് ഗൗതം അദാനി. മാധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുേമ്പാൾ പക്ഷപാതിത്വം കാണിക്കരുത്. മാധ്യമസ്വാതന്ത്ര്യം രാജ്യത്തിന്‍റെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കാൻ ഇടവരുത്തരുതെന്ന് ജെ.പി മോർഗൻ സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ ഗൗതം അദാനി പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ പിഴവുകൾ കണ്ടെത്താനുള്ള വ്യഗ്രതയിൽ യുറോപ്പിനേക്കാളും വടക്കേ അമേരിക്കയെക്കാളും ജനസംഖ്യയുള്ള ഒരു രാജ്യം എത്ര നന്നായി രോഗത്തെ പ്രതിരോധിച്ചുവെന്നത് നാം അവഗണിക്കുകയാണെന്ന് അദാനി പറഞ്ഞു.
നല്ല രീതിയിൽ കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യക്ക് സാധിച്ചു. ഓരോ ജീവനും രാജ്യത്തിന് വിലപ്പെട്ടതാണ്. പക്ഷേ ഇന്ത്യയുടെ ജനസംഖ്യ കോവിഡ് പ്രതിരോധത്തിന് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കാറുണ്ട്. യു.എസിൽ 800,000 പേർക്കാണ് പ്രതിദിനം വാക്സിൻ നൽകുന്നത്. എന്നാൽ ഇന്ത്യയിൽ യു.എസിനേക്കാളും 12 ഇരട്ടിയിലധികം പേർക്ക് പ്രതിദിനം വാക്സിൻ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.