രാഷ്ട്രീയത്തിൽ ഇടപെടാത്ത വ്യക്തി; മുകേഷ് അംബാനിയെ മറികടന്ന ചൈനീസ് വ്യവസായി
text_fieldsബീജിങ്: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ മറികടന്ന ഏഷ്യയിലെ സമ്പന്നനായി മാറിയ വ്യക്തി ചൈനയിൽ നിന്നുള്ള ഒരാളാണ്. മാധ്യമപ്രവർത്തനത്തിൽ കരിയർ ആരംഭിച്ച് കൂൺ കൃഷിയിലും ആരോഗ്യരംഗത്തുമെല്ലാം പ്രവർത്തിച്ചാണ് ഹോങ് ഹാൻഷാൻ എന്ന ചൈനക്കാരൻ ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തുന്നത്. ചൈനീസ് ടെക് ഭീമൻ ആലിബാബയുടെ സ്ഥാപകൻ ജാക്ക് മായേയും അദ്ദേഹം മറികടന്നു.
വ്യവസായ താൽപര്യങ്ങൾക്കായി രാഷ്ട്രീയത്തിൽ ഇടപെടാൻ പൊതുവെ താൽപര്യം കാണിക്കാത്ത വ്യക്തിയാണ് ഹോങ് ഹാൻഷാൻ എന്നാണ് റിപ്പോർട്ട്. ഏകാന്തനായ ചെന്നായയെന്നാണ് പ്രാദേശികതലത്തിൽ അദ്ദേഹം അറിയപ്പെടുന്നത്.
2020ൽ നടത്തിയ ചില നിർണായക നീക്കങ്ങളാണ് ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ അദ്ദേഹത്തെ ഒന്നാമതെത്തിച്ചത്. വാക്സിൻ നിർമാതാക്കളായ വാന്‍റായി ബയോളജിക്കൽ ഫാർമസി എന്‍റർപ്രൈസിനെ ഏപ്രിലിൽ അദ്ദേഹം ഏറ്റെടുത്തു. നൊങ്ഫു സ്പ്രിങ് എന്ന കുപ്പിവെള്ള കമ്പനിയേയും അദ്ദേഹം ഏറ്റെടുത്തു. ഈ രണ്ട് ഇടപാടുകളും അദ്ദേഹത്തിന് കരുത്തായി.
ഒരു വർഷം കൊണ്ട് ഹോങ്ങിന്‍റെ ആസ്തി 70.9 ബില്യൺ ഡോളറിൽ നിന്ന് 77.8 ബില്യൺ ഡോളറായി ഉയർന്നു. ലോകത്തെ സമ്പന്നരുടെ പട്ടികയിൽ 11ാം സ്ഥാനത്താണ് ഹോങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.