പതഞ്ജലിയുടെ തേനിൽ മായം; ചേർക്കുന്നത് ചൈനീസ് പഞ്ചസാര
text_fieldsന്യൂഡൽഹി: പതഞ്ജലി ഉൾപ്പടെയുള്ള ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ വിൽക്കുന്ന തേനിൽ മായമെന്ന് കണ്ടെത്തൽ. പതഞ്ജലിയെ കൂടാതെ ഡാബർ, സാൻഡു തുടങ്ങിയ കമ്പനികൾ വിൽക്കുന്ന തേനിലും വ്യാപകമായി ചൈനയിൽ നിന്നുള്ള പഞ്ചസാര ചേർക്കുന്നുണ്ടെന്നാണ് സി.എസ്.ഇയുടെ(സെൻറർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻറ്) കണ്ടെത്തൽ.
അതേസമയം, എഫ്.എസ്.എസ്.എ.ഐയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നതെന്നും തേനിൽ മായമില്ലെന്നും കമ്പനികൾ വിശദീകരിച്ചു. പഞ്ചസാരയുടെ സിറപ്പ് ചേർത്താണ് ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളെല്ലാം തേൻ വിൽക്കുന്നതെന്ന് സി.എസ്.ഇയുടെ പഠനത്തിൽ വ്യക്തമായതായി ഡയറക്ടർ ജനറൽ സുനിത നരേൻ പറഞ്ഞു.
കരിമ്പ്, ചോളം, അരി, ബീറ്റ്റൂട്ട് എന്നിവയിൽ നിന്നുള്ള പഞ്ചസാര മധുരം കൂട്ടാനായി തേനിൽ ചേർക്കുന്നു. പ്രത്യേക ടെസ്റ്റുകൾ നടത്തിയാൽ മാത്രമേ ഇത് തിരിച്ചറിയാൻ സാധിക്കു. ചൈനീസ് പഞ്ചസാര ന്യൂക്ലിയർ മാഗ്നെറ്റ് റിസോൻസ് ടെസ്റ്റിലാണ് കണ്ടെത്താൻ കഴിയുക. 13 ബ്രാൻഡുകൾ ടെസ്റ്റ് ചെയ്തതിൽ മൂന്നെണ്ണത്തിന് മാത്രമാണ് ഗുണനിലവാരമുണ്ടെന്ന് കണ്ടെത്തിയത്. സഫോള, മാർക്ഫെഡ് സോൻഹ, നെക്ടർ എന്നിവയാണ് ടെസ്റ്റിൽ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.