സിറ്റി ഗ്രൂപ്പ് 20,000 തൊഴിലുകൾ ഒഴിവാക്കുന്നു
text_fieldsലണ്ടൻ: 20,000ത്തോളം പോസ്റ്റുകൾ ഒഴിവാക്കാനൊരുങ്ങി സിറ്റി ഗ്രൂപ്പ്. കമ്പനിയിൽ നടപ്പാക്കുന്ന ഘടനാപരമായ മാറ്റങ്ങളുടെ ഭാഗമായാണ് നടപടി. ലാഭം വർധിപ്പിക്കാനുള്ള സി.ഇ.ഒ ജാനെ ഫ്രേസറിന്റെ നടപടിയുടെ ഭാഗമായാണ് നീക്കം. ചെലവുകൾ കുറച്ച് ലാഭം വർധിപ്പിക്കാനാണ് ഫ്രേസറിന്റെ പദ്ധതി.
2023ൽ കമ്പനിയുടെ മൊത്തം ചെലവ് 56.4 ബില്യൺ ഡോളറായിരുന്നു. ഇത് 53.5 ബില്യൺ ഡോളറാക്കി കുറക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ അഞ്ച് വർഷമായി മോശം പ്രകടനമാണ് സിറ്റി ഗ്രൂപ്പ് കാഴ്ചവെക്കുന്നത്. അഞ്ച് വർഷത്തിനിടെ സിറ്റി ഗ്രൂപ്പിന്റെ വരുമാനത്തിൽ 25 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ. സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിലും സിറ്റി ഗ്രൂപ്പിന്റെ പ്രകടനം മോശമായിരുന്നു.
സിറ്റി ഗ്രൂപ്പിൽ ഘടനാപരമായ മാറ്റങ്ങൾ സി.ഇ.ഒ ഫ്രേസർ സെപ്റ്റംബറിൽ നടപ്പിലാക്കിയിരുന്നു. ഫ്രേസർ സി.ഇ.ഒയായി എത്തിയതിന് ശേഷം സിറ്റി ഗ്രൂപ്പിന്റെ പ്രവർത്തനവും മെച്ചപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വലിയ മാറ്റങ്ങൾ ഫ്രേസർ തുടക്കം കുറിച്ചിരിക്കുന്നത്. നേരത്തെ സിറ്റി ഗ്രൂപ്പിന്റെ പാദവാർഷിക ഫലങ്ങളിൽ 1.8 ബില്യൺ ഡോളർ നഷ്ടപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ കർശന നടപടികളുമായി സി.ഇ.ഒ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.