'കഠിനം, പക്ഷേ, അത്യാവശ്യം': ഫിലിപ്സ് 4000 ജീവനക്കാരെ പിരിച്ചുവിടുന്നു
text_fieldsന്യൂഡൽഹി: ഗ്ലോബൽ ടെക്നോളജി കമ്പനിയായ ഫലിപ്സ് 4000 ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു. ഉത്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന ക്ഷമത വർധിപ്പിക്കുന്നതിനുമായാണ് നടപടിയെന്ന് കമ്പനി അതിന്റെ മൂന്നാം പാദ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് അറിയിച്ചു.
മൂന്നാം പാദത്തിലെ വിപണിയിൽ കമ്പനിയുടെ പ്രവർത്തനത്തിനും ഉത്പന്നങ്ങളുടെ വിതരണത്തിനും വെല്ലുവിളികൾ നേരിടേണ്ടി വന്നുവെന്ന് ഫിലിപ്സ് പ്രസ്താവനയിൽ പറഞ്ഞു. 4.3 മില്യൺ യൂറോയുടെ വിപണനമാണ് കമ്പനിക്ക് ഈ പാദത്തിൽ ഉണ്ടായത്. വിപണനത്തിൽ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
4000 ഓളം ജീവനക്കാരെ ഒഴിവാക്കുക എന്നത് കഠിനമായ തീരുമാനമാണ്. പക്ഷേ, അത് അടിയന്തരമായി സ്വീകരിക്കേണ്ടതുമാണ്. ഇത് നിസ്സാരമായി കാണുന്നില്ല. ഈ നടപടി ബാധിക്കുന്ന പ്രവർത്തകർക്കൊപ്പം നിന്ന് തന്നെ ഇത് നടപ്പാക്കുമെന്ന് ഫിലിപ്സ് സി.ഇ.ഒ റോയ് ജേക്കബ്സ് പറഞ്ഞു.
'ഫിലിപ്‌സിന്റെ വളർച്ചാ സാധ്യതകൾ തിരിച്ചറിയുന്നതിനും ഞങ്ങളുടെ എല്ലാ ഓഹരി പങ്കാളികൾക്കും മൂല്യവർധന നൽകുന്നതിനും കമ്പനിയെ പര്യാപ്തമാക്കാൻ ഈ പ്രവർത്തനങ്ങൾ ആവശ്യമാണ്' -ജേക്കബ്സ് പറഞ്ഞു.
പ്രവർത്തനത്തിലെയും വിതരണത്തിലെയും വെല്ലുവിളികൾ, പണപ്പെരുപ്പം, ചൈനയിലെ കോവിഡ്, റഷ്യ-ഉക്രെയ്ൻ യുദ്ധം എന്നിവ ഈ പാദത്തിലെ ഫിലിപ്സിന്റെ പ്രകടനത്തെ ബാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.