ബില്യണറല്ല, ട്രില്യണർ; വൻ നേട്ടത്തിനൊരുങ്ങി ഇലോൺ മസ്ക്, രണ്ടാമതെത്തുക ഇന്ത്യൻ വ്യവസായി
text_fieldsടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ലോകത്തെ ആദ്യ ട്രില്യണറാവുമെന്ന് പഠനം. 2027ഓടെ മസ്ക് ട്രില്യൺ ക്ലബിലെത്തുമെന്നാണ് പഠനത്തിൽ പറയുന്നത്. ദുബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻഫോർമ കണക്ട് അക്കാദമിയുടേതാണ് റിപ്പോർട്ട്.
പ്രതിവർഷം 110 ശതമാനമെന്ന നിലയിലാണ് മസ്കിന്റെ സമ്പത്ത് വർധിക്കുന്നത്. ബ്ലുംബെർഗിന്റെ ബില്യണയർ ഇൻഡക്സ് പ്രകാരം നിലവിൽ 241 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട് മസ്കിന്. ഇത് 2027 ആകുമ്പോഴേക്കും ഒരു ട്രില്യൺ ആവുമെന്നാണ് പഠനം.
മസ്ക് കഴിഞ്ഞാൽ ട്രില്യൺ ക്ലബിലെത്താൻ പോവുന്നയാൾ ഒരു ഇന്ത്യക്കാരനായിരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഗൗതം അദാനിയായിരിക്കും രണ്ടാമതെത്തുക. 2028ലാവും ഗൗതം അദാനി ട്രില്യൺ ക്ലബിലേക്ക് എത്തുക.ഇവർക്കൊപ്പം നിവിദിയയയുടെ സ്ഥാപകൻ ജെൻസെൻ ഹുവാങ്, മെറ്റ സി.ഇ.ഒ മാർക്ക് സൂക്കർബർഗ്, ലൂയിസ്വിറ്റന്റെ ബെർനാർഡ് അർനോൾട്ട് എന്നിവരും ട്രില്യൺ ക്ലബിലേക്ക് എത്തും. 2030ഓടെ ഇവർ ട്രില്യൺ ക്ലബിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.
തുറമുഖം മുതൽ വിമാനത്താവളം വരെയുള്ള വലിയ ബിസിനസ് സാമ്രാജ്യം തന്നെയാവും ഇന്ത്യയിൽ നിന്നുള്ള ഗൗതം അദാനിക്ക് കരുത്താവുക. നിലവിൽ അദാനിയുടെ സമ്പത്തിൽ 123 ശതമാനം വർധനയാണ് പ്രതിവർഷം ഉണ്ടാവുന്നത്. ഇന്ത്യയിലെ മറ്റൊരു പ്രമുഖ വ്യവസായിയായ മുകേഷ് അംബാനി 2033 ആകുമ്പോഴേക്കും ട്രില്യൺ ക്ലബിലേക്ക് എത്തുമെന്ന് പഠനത്തിൽ പറയുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം ട്രില്യൺ ഡോളറിലേക്ക് എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.