ഇൻഫോസിസിൽ ജോലി ചെയ്തത് ഒമ്പത് വർഷം; ലഭിച്ചത് തുച്ഛവേതനം, അനുഭവം പറഞ്ഞ് ടെക് യുവാവ്
text_fieldsന്യൂഡൽഹി: ഇൻഫോസിസിലെ ജോലി സമയത്തെ ദുരനുഭവം പറഞ്ഞ് ടെക് യുവാവ്. ഒമ്പത് വർഷം ജോലി ചെയ്തിട്ടും അവസാനം കമ്പനിയിൽ നിന്ന് ഇറങ്ങുമ്പോൾ തനിക്ക് ശമ്പളമായി ലഭിച്ചത് 35,000 രൂപ മാത്രമാണെന്നാണ് യുവാവിന്റെ വെളിപ്പെടുത്തൽ.
2017ൽ ഇൻഫോസിസ് വിട്ട യുവാവ് ഇപ്പോൾ ഇക്കോസ്പേസ് എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്.
2008ൽ തുടക്കക്കാരനായാണ് യുവാവ് ഇൻഫോസിസിൽ ചേരുന്നത്. അന്ന് മറ്റ് കമ്പനികൾ നൽകുന്നതിനേക്കാളും കുറഞ്ഞ ശമ്പളമാണ് ഇൻഫോസിസ് നൽകിയിരുന്നത്. അവസാനം 2017ൽ കമ്പനിയിൽ നിന്ന് ഇറങ്ങുമ്പോൾ 35,000 രൂപയായിരുന്നു യുവാവിന്റെ ശമ്പളം. ഇന്ന് 1.7 ലക്ഷം രൂപ തനിക്ക് ശമ്പളമായി ലഭിക്കുന്നുണ്ടെന്നും. ഇൻഫോസിസിൽ ലഭിച്ചതിനേക്കാൾ 400 ശതമാനം അധികമാണ് ഇതെന്നും യുവാവ് വെളിപ്പെടുത്തി.
ശമ്പളത്തിന് പുറമേ മറ് ആനുകൂല്യങ്ങളും ഇൻഫോസിസിൽ കുറവായിരുന്നു. നിലവിൽ ജോലി ചെയ്യുന്ന കമ്പനിയിൽ യാത്രക്കും പാർക്കിങ്ങിനുമായി പ്രത്യേക ചാർജുകളൊന്നും നൽകേണ്ടതില്ല. എന്നാൽ, ഇൻഫോസിസിൽ ഇതിനായി 3200 രൂപ വരെ കൊടുക്കേണ്ടി വന്നിരുന്നു. നിലവിലെ ജോലി സ്ഥലത്ത് ഒരു ജ്യൂസിന് 15 മുതൽ 20 രൂപ വരെയാണ് വില. ഭക്ഷ്യവസ്തുക്കൾക്ക് സബ്സിഡി ഉള്ളതിനാലാണ് ഇത്. എന്നാൽ, ഇൻഫോസിസിൽ 40 രൂപയാണ് ഈടാക്കിയിരുന്നത്.
ഇൻഫോസിസിൽ ജോലിക്കയറ്റം ലഭിക്കുമെങ്കിലും അതിനനുസരിച്ച് ശമ്പള വർധനവ് ഉണ്ടാവില്ല. എന്നാൽ, ഉത്തരവാദിത്തങ്ങൾ വർധിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമേ 90 ദിവസത്തെ നോട്ടീസ് പിരീഡ് കമ്പനി മാറുന്നതിനുള്ള തടസമായി നിലനിൽക്കുന്നുവെന്നും യുവാവ് കുറ്റപ്പെടുത്തുന്നു.
ഐ.ഡി കാർഡ് സ്വയ്പ്പിങ്ങിലൂടെ നിശ്ചിതസമയം ജോലി ചെയ്യുന്നുണ്ടെന്നും കമ്പനി ഉറപ്പാക്കുന്നുണ്ട്. ഇതിന് പുറമേ ജീവനക്കാർക്ക് ആനുകൂല്യങ്ങളൊന്നും നൽകാതെ ചെറിയ രീതിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനിയുടെ നടപടിയേയും മുൻ ജീവനക്കാരൻ വിമർശിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.