ഖത്തർ ലോകകപ്പ്: ഇന്ത്യയിൽ ചാർട്ടേഡ് വിമാനങ്ങൾക്കുള്ള ഡിമാൻഡ് ഉയരുന്നു
text_fieldsന്യൂഡൽഹി: ഖത്തറിൽ നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ഫുട്ബാൾ ലോകകപ്പ് നടക്കുന്നത്. മത്സരങ്ങൾ നടക്കുന്നത് ഖത്തറിലാണെങ്കിലും ഇന്ത്യയിൽ ചാർട്ടേഡ് വിമാനങ്ങൾക്കുള്ള ആവശ്യകത വർധിക്കുന്നുവെന്നാണ് റിപ്പോർട്ട്. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഖത്തറിലേക്കും ദുബൈയിലേക്കുമാവും ഏറ്റവും കൂടുതൽ ബുക്കിങ്ങുകൾ വന്നതെന്ന് ഇൻസ്റ്റ ചാർട്ടർ എന്ന സംരംഭത്തിന്റെ സ്ഥാപകൻ അഭിഷേക് സിൻഹ പറഞ്ഞു. ആഗോളതലത്തിൽ ചാർട്ടർ വിമാനങ്ങളുടെ സർവീസ് നടത്തുന്ന കമ്പനിയാണ് ഇൻസ്റ്റ ചാർട്ടർ.
നിരവധി പ്രമുഖരായ വ്യക്തികൾ ഖത്തറിലേക്കും ദുബൈയിലേക്കും വിമാനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഇൻസ്റ്റ ചാർട്ടർ വ്യക്തമാക്കി. എന്നാൽ തങ്ങളുടെ സ്വകാര്യത നയം മൂലം ബുക്ക് ചെയ്തവരുടെ പേരുകൾ വെളിപ്പെടുത്താനാവില്ലെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ അഞ്ച് മണിക്കൂർ കൊണ്ട് ഡൽഹിയിൽ നിന്നും ഖത്തറിലെത്താൻ സാധിക്കും.
ഓപ്പറേറ്റർ ചാർജും ജീവനക്കാരുടെ വേതനവും എയർപോർട്ടിൽ വിമാനം പാർക്ക് ചെയ്യുന്ന ചാർജും ഉൾപ്പടെയുള്ള നിരക്കാണ് കമ്പനികൾ ചുമത്തുന്നത്. നേരത്തെ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ 20ഓളം സർവീസുകൾ എയർ ഇന്ത്യ തുടങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.