വിദേശ വിനിമയ ചട്ടം ലംഘിച്ചെന്ന്; ഫ്ലിപ്കാർട്ടിന് 10,600 കോടിയുടെ ഇ.ഡി നോട്ടീസ്
text_fieldsന്യൂഡൽഹി: വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് ഇ കോമേഴ്സ് ഭീമൻമാരായ ഫ്ലിപ്കാർട്ടിന് എൻഫാഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ നോട്ടീസ്. ഫ്ലിപ്കാർട്ട് സ്ഥാപകർക്കും മറ്റു ഒമ്പതുപേർക്കുമെതിരെയാണ് നോട്ടീസ്. 10,600കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസാണ് അയച്ചത്.
ഫ്ലിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ, വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവക്കാണ് നോട്ടീസ്.
2009 മുതൽ 2015 വരെ വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി ഫെമ നിയമങ്ങൾ ലംഘിച്ചുവെന്നാണ് ഫ്ലിപ്കാർട്ടിനെതിരായ ആരോപണം.
'ഫ്ലിപ്കാർട്ട് ഇന്ത്യൻ നിയമങ്ങൾക്കും നടപടികൾക്കും അനുസൃതമായാണ് പ്രവർത്തിക്കുന്നത്. വിദേശ നിക്ഷേപ നിയമങ്ങളും ബാധകമാകും. നോട്ടീസിൽ പറയുന്ന 2009-2015കാലഘട്ടത്തിലെ സംഭവവുമായി ബന്ധപ്പെട്ട് ഫ്ലിപ്കാർട്ട് അന്വേഷണത്തിൽ സഹകരിക്കും' -ഫ്ലിപ്പ്കാർട്ട് പ്രസ്താവനയിൽ പറയുന്നു.
വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലും മറ്റു ഇടപാടുകളുമായും ബന്ധപ്പെട്ട് കുറച്ചുകാലമായി ഇ േകാമേഴ്സ് ഭീമൻമാരായ ഫ്ലിപ്കാർട്ടിനെയും ആമസോണിനെയും ഇ.ഡി നിരീക്ഷിക്കുന്നുണ്ടായിരുന്നു. 2012മുൽ ഇതിെൻറ അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം. 2018ൽ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.