റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് ഇടപാടിന് തിരിച്ചടി; തൽസ്ഥിതി തുടരാൻ കോടതി ഉത്തരവ്
text_fieldsന്യൂഡൽഹി: കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗ്രൂപ്പിന് കനത്ത തിരിച്ചടി നൽകി കോടതി ഉത്തരവ്. റിലയൻസ് ഇൻഡസ്ട്രീസുമായുള്ള 24,713 കോടിയുടെ ഇടപാടിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് കോടതി ഫ്യൂച്ചർ ഗ്രൂപ്പിനെ വിലക്കി. സിംഗപ്പൂർ കോടതിയുടെ വിധി മനപ്പൂർവം ലംഘിച്ചുവെന്നും കോടതി കണ്ടെത്തി.
കിഷോർ ബിയാനിയുടെ സ്വത്തുക്കൾ ഏറ്റെടുക്കുന്നതിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 28 ബിയാനി ഉൾപ്പടെയുള്ളവരോട് നേരിട്ട് ഹാജരാവാനും നിർദേശിച്ചു. ആമസോൺ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്.
1700 സ്റ്റോറുകളുമായി രാജ്യത്തെ രണ്ടാമത്തെ റീടെയിൽ ശൃഖലയായ ഫ്യൂച്ചർ ഗ്രൂപ്പിന് കനത്ത തിരിച്ചടി നൽകുന്നതാണ് കോടതി ഉത്തരവ്. ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുത്ത് ഇന്ത്യൻ റീടെയിൽ രംഗത്ത് ഒന്നാമതെത്താനുള്ള റിലയൻസിന്‍റെ നീക്കങ്ങൾക്ക് കൂടി തിരിച്ചടിയാണ് കോടതി ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.