ഏഷ്യയിലെ ജീവകാരുണ്യ നായകരുടെ ഫോബ്സ് പട്ടികയിൽ അദാനിയും
text_fieldsസിംഗപ്പൂർ: ഫോബ്സ് ഏഷ്യ പുറത്തുവിട്ട ഏഷ്യയിെല ജീവകാരുണ്യ നായകരുടെ പട്ടികയിൽ ഇന്ത്യൻ ശതകോടീശ്വരന്മാരായ ഗൗതം അദാനി, ശിവ് നാടാർ, അശോക് സൂട്ട എന്നിവർ. മലേഷ്യൻ- ഇന്ത്യൻ ബിസിനസുകാരനായ ബ്രഹ്മൽ വാസുദേവനും ഭാര്യയും അഭിഭാഷകയുമായ ശാന്തി കൻഡിയയും പട്ടികയിലുണ്ട്.
കഴിഞ്ഞ ജൂണിൽ 60 വയസ്സ് തികഞ്ഞപ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് 60,000 കോടി രൂപ മാറ്റിവെക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു. 1996ൽ സ്ഥാപിതമായ അദാനി ഫൗണ്ടേഷൻ മുഖേനയാണ് സഹായം നൽകുന്നത്. ഓരോ വർഷവും ഇന്ത്യയിലെ 37 ലക്ഷം പേർക്കാണ് സഹായം നൽകുക.
ശിവ്നാടാർ വർഷങ്ങളായി ജീവകാരുണ്യ രംഗത്ത് സജീവമാണ്. ഈ വർഷം 11,600 കോടിയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുന്നത്. ടെക് ഭീമനായ അശോക് സൂട്ട 600 കോടി രൂപയാണ് വാർധക്യം, ന്യൂറോളജിക്കൽ രോഗങ്ങൾ എന്നിവയിൽ ഗവേഷണം നടത്തുന്നതിന് താൻ സ്ഥാപിച്ച മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.