ലോക കോടീശ്വരന്മാരിൽ മൂന്നാമനായി ഗൗതം അദാനി; മറികടന്നത് ബെർനാഡ് ആർനോൾട്ടിനെ
text_fieldsബ്ലൂംബർഗ് ബില്ല്യണയർസ് ഇൻഡെക്സിൽ മൂന്നാംസ്ഥാനത്തെത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഈയൊരു നേട്ടം കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരൻ കൂടിയാണ് അദാനി. ആഡംബര ബ്രാൻഡായ ലൂയിസ് വിറ്റൺ ചെയർമാൻ ബെർനാഡ് ആർനോൾട്ടിനെ മറികടന്നാണ് അദാനി കോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാമതെത്തിയത്.
ബ്ലൂംബെർഗ് ഇൻഡെക്സ് പ്രകാരം ഗൗതം അദാനിയുടെ ആകെ സമ്പത്ത് 137 ബില്യൺ ഡോളറാണ്. നാലാമതുള്ള ബെർനാഡ് ആർനോൾട്ടിന്‍റെ സമ്പത്ത് 136 ബില്യൺ ഡോളറും.
251 ബില്യൺ ഡോളർ സമ്പത്തോടെ സ്പേസ് എക്സ്-ടെസ്ല സ്ഥാപകൻ ഇലോൺ മസ്കാണ് കോടീശ്വരന്മാരിൽ ഒന്നാമത്. രണ്ടാമത് ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ് -153 ബില്യൺ ഡോളർ.
ബ്ലൂംബർഗ് ഇൻഡെക്സിലെ ആദ്യ 10ൽ എട്ടും യു.എസിൽ നിന്നുള്ള കോടീശ്വരന്മാരാണ്. 91 ബില്യൺ ഡോളർ സമ്പത്തുള്ള റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി പട്ടികയിൽ 11ാം സ്ഥാനത്താണ്. ആദ്യ 14ൽ 12 പേർക്കും കഴിഞ്ഞ ഒരു വർഷത്തിനിടെ സമ്പത്തിൽ ഇടിവുണ്ടായപ്പോൾ ഇന്ത്യയിൽ നിന്നുള്ള അദാനിക്കും അംബാനിക്കും മാത്രമാണ് സമ്പത്ത് വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.