2022ലും സമ്പത്തിൽ വൻ വർധന; വീണ്ടും നേട്ടമുണ്ടാക്കി അദാനി
text_fieldsന്യൂഡൽഹി: 2021ൽ രാജ്യത്ത് വലിയ നേട്ടമുണ്ടാക്കിയ വ്യവസായികളിലൊരാളാണ് ഗൗതം അദാനി. 2022 വർഷത്തെ ആദ്യത്തെ മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ കഴിഞ്ഞ വർഷത്തെ അതേ കുതിപ്പ് തുടരുകയാണ് അദാനി. പ്രതിസന്ധിക്കിടയിലും കമ്പനിയുടെ ഓഹരിവിലകൾ കുതിച്ചത് വലിയ നേട്ടമാണ് അദാനിക്കുണ്ടാക്കിയത്.
2021ന്റെ ആദ്യപാദത്തിൽ സമ്പത്തിന്റെ കണക്കിൽ അദാനി ജെഫ് ബെസോസ്, ഇലോൺ മസ്ക് എന്നിവരെ മറികടന്നിരുന്നു. ഈ വർഷവും അതേ നേട്ടമാണ് അദാനി ആവർത്തിക്കുന്നത്. ഈ വർഷം 18.4 ബില്യൺ ഡോളറിന്റെ നേട്ടമാണ് അദാനിക്കുണ്ടായത്.
അദാനിയുടെ ആസ്തി 95 ബില്യൺ ഡോളറായി ഉയർന്നു. ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതുള്ള അദാനി ബ്ലുംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സമ്പന്നരുടെ പട്ടികയിൽ രണ്ടാമതാണ്.
അദാനി എന്റർപ്രൈസ്, അദാനി പവർ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി വിൽമർ എന്നിവയുടെ ഓഹരികൾ 12 മുതൽ 103 ശതമാനം വരെ 2022ൽ ഉയർന്നിരുന്നു. അദാനി പോർട്ട്, സ്‍പെഷ്യൽ ഇക്കണോമിക് സോൺ എന്നീ ഷെയറുകളിൽ മാത്രമാണ് തിരിച്ചടിയുണ്ടായത്. അദാനിക്ക് വലിയ നേട്ടമുണ്ടാക്കി കൊടുത്തത് ഈയടുത്ത് ലിസ്റ്റ് ചെയ്ത അദാനി വിൽമറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.