മുകേഷ് അംബാനിയും ഗൗതം അദാനിയും നേർക്കുനേർ വരുന്നു; ഇക്കുറി ഫ്യൂച്ചർ റീടെയിലിനായി
text_fieldsന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ ധനകിനായ ഗൗതം അദാനിയും ശതകോടിശ്വരൻ മുകേഷ് അംബാനിയും വീണ്ടും നേർക്കുനേർ വരുന്നു. ഫ്യൂച്ചർ റീടെയിലിനായാണ് റിലയൻസ് ഇൻഡസ്ട്രീസും അദാനി ഗ്രൂപ്പും രംഗത്തെത്തുന്നത്. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത പുറത്ത്‍ വിട്ടത്.
അദാനി എയർപോർട്ട് ഹോൾഡിങ്ങും ഫ്ലെമിങ്ഗോ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമായ ഏപ്രിൽ മൂൺ റീടെയ്ൽ പ്രൈവറ്റ് ലിമിറ്റഡും റിലയൻസ് റീടെയിലും ഫ്യൂച്ചർ റീടെയിലിനായി രംഗത്തുണ്ട്. മറ്റ് 13 കമ്പനികളും ഇടപാടിനായി താൽപര്യപത്രം സമർപ്പിച്ചിട്ടുണ്ട്.
അതേസമയം, വാർത്ത സംബന്ധിച്ച് പ്രതികരിക്കാൻ റിലയൻസും അദാനി ഗ്രൂപ്പും തയാറായിട്ടില്ല. ഫ്യൂച്ചർ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതിന് താൽപര്യപത്രം നൽകാനുള്ള അവസാന തീയതി നേരത്തെ അവസാനിച്ചിരുന്നു. ബാങ്കുകൾക്ക് നൽകാനുള്ള 3.4 ബില്യൺ ഡോളർ തിരിച്ചടക്കാതിരുന്നതോടെയാണ് ഫ്യൂച്ചർ ഗ്രൂപ്പിനെതിരെ പാപ്പർ നടപടി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.