Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഎസ്​.ബി.ഐയുടെ ഓഹരിവില...

എസ്​.ബി.ഐയുടെ ഓഹരിവില 30 ശതമാനം ഉയരുമെന്ന്​ പ്രവചനം

text_fields
bookmark_border
SBI
cancel

മുംബൈ: രണ്ടാംപാദ ലാഭഫലം പുറത്ത്​ വന്നതിന്​ പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐയുടെ ഓഹരി വില 30 ശതമാനം ഉയരുമെന്ന്​ പ്രവചനം. മോർഗൻ സ്റ്റാൻലി, ക്രെഡിറ്റ്​ സൂസി, ജെ.പി മോർഗൻ, എച്ച്​.എസ്​.ബി.സി തുടങ്ങിയ ഏജൻസികളാണ്​ ബാങ്കിന്‍റെ ഓഹരി വില കൂടുമെന്ന്​ പ്രവചിച്ചത്​.

രണ്ടാംപാദ ലാഭഫലം പുറത്ത്​ വന്നതിന്​ പിന്നാലെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 542.20 രൂപയിലേക്ക്​ എസ്​.ബി.ഐയുടെ ഓഹരി വില എത്തിയിരുന്നു. അടുത്ത ഒരു വർഷത്തിനുള്ളിൽ എസ്​.ബി.ഐയുടെ ഓഹരി വില 600 കടക്കുമെന്നാണ്​ വിദഗ്​ധർ പ്രവചിക്കുന്നത്​.

മോർഗൻ സ്റ്റാൻലിയുടെ പ്രവചനം അനുസരിച്ച്​ 680 രൂപയായി എസ്​.ബി.ഐയുടെ ഓഹരി വില വർധിപ്പിക്കും. ബാങ്കിന്‍റെ ഓഹരി വില 650 രൂപയായി വർധിക്കുമെന്ന്​ ജെ.പി മോർഗൻ പ്രവചിക്കു​​േമ്പാൾ 530ൽ നിന്ന്​ 650 ആയി വർധിക്കുമെന്നാണ്​ എച്ച്​.എസ്​.ബി.സി വ്യക്​തമാക്കുന്നു. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ എസ്​.ബി.ഐയുടെ അറ്റാദായം 66.7 ശതമാനം വർധിച്ചിരുന്നു. 7,626.6 കോടിയായിരുന്നു എസ്​.ബി.ഐയുടെ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 4,574.2 കോടിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SBI
News Summary - Global brokerages raise target price on SBI post Q2 results; see nearly 30% upside in 1 year
Next Story