Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightജീവനക്കാർക്ക്​ കോവിഡ്​...

ജീവനക്കാർക്ക്​ കോവിഡ്​ പരിശോധന നടത്താൻ ഗൂഗ്​ൾ ആഴ്ചയിൽ ചെലവഴിക്കുക 33 കോടി

text_fields
bookmark_border
ജീവനക്കാർക്ക്​ കോവിഡ്​ പരിശോധന നടത്താൻ ഗൂഗ്​ൾ ആഴ്ചയിൽ ചെലവഴിക്കുക 33 കോടി
cancel

വാഷിങ്​ടൺ: ജീവനക്കാർക്ക്​ കോവിഡ്​ പരിശോധന​ നടത്താനായി ഗൂഗ്​ൾ ഒരാഴ്ചയിൽ ചെലവഴിക്കുക 33 കോടി. ഗൂഗ്​ളിന്‍റെ യു.എസിലെ 90,000 ജീവനക്കാർക്ക്​ എല്ലാ ആഴ്ചയിലും കോവിഡ്​ പരിശോധന​ നടത്താനാണ്​ ഗൂഗ്​ൾ ഒരുങ്ങുന്നത്​. വാൾസ്​ട്രീറ്റ്​ ജേണലാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

വീടുകളിലെത്തി ​ജീവനക്കാരുടെ സാമ്പിളുകൾ ശേഖരിച്ചാവും കോവിഡ്​ ടെസ്റ്റ്​ നടത്തുക​. ഒരു ടെസ്റ്റിന്​ ശരാശരരി 50 ഡോളറാണ്​ ഗൂഗ്​ൾ ചെലവഴിക്കുക. ഇതിനായി ബയോഐക്യു എന്ന കമ്പനിയേയാണ്​ ചുമതലപ്പെടുത്തിയിരിക്കുന്നത്​.

ആദ്യഘട്ടത്തിൽ അമേരിക്കയിലാണ്​ തുടങ്ങുകയെങ്കിലും പിന്നീട്​ അന്തരാഷ്​ട്ര തലത്തിലേക്ക്​ പരിശോധന​ വ്യാപിപ്പിക്കുമെന്നാണ്​ ഗൂഗ്​ൾ വ്യക്​തമാക്കുന്നത്​. പരിശോധന വ്യാപകമാക്കുന്നത്​ കോവിഡ്​ വ്യാപനം കുറക്കാൻ സഹായിക്കുമെന്നാണ്​ കമ്പനിയുടെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoogleCovid Test
News Summary - Google rolls out free, weekly at-home COVID-19 testing for all U.S. employees
Next Story