ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലെ വ്യാജ റിവ്യുകൾക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിലെ വ്യാജ റിവ്യുകൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിന് മുന്നോടിയായി ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയവയുടെ പ്രതിനിധികളുമായി കേന്ദ്രസർക്കാർ കൂടിക്കാഴ്ച നടത്തും.
ഡിപ്പാർട്ട്മെന്റ് ഓഫ് കൺസ്യൂമർ അഫയേഴ്സ്, അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥരും ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളും തമ്മിലാണ് യോഗം നടക്കുക. ആമസോണിനും ഫ്ലിപ്കാർട്ടിനും പുറമേ ടാറ്റ സൺസ്, റിലയൻസ് റീടെയിൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും യോഗത്തിനെത്തും. നിയമവിദഗ്ധരും ഉപഭോക്തൃ സംരക്ഷണ പോരാട്ടത്തിനായി നിലനിൽക്കുന്നവരും യോഗത്തിനെത്തും.
നേരത്തെ യുറോപ്യൻ കമ്മീഷനും വ്യാജ റിവ്യുകൾക്കെതിരെ രംഗത്തെതിയിരുന്നു. 223ഓളം വെബ്സൈറ്റുകളുടെ റിവ്യുകളാണ് യുറോപ്യൻ കമ്മീഷൻ നിരീക്ഷണവിധേയമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.