തന്റെ വിജയത്തിന് പിന്നിൽ മോദിയല്ലെന്ന് അദാനി
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദിയല്ല തന്റെയും കമ്പനിയുടേയും വിജയത്തിന് പിന്നിലെന്ന് ഗൗതം അദാനി. ഇത്തരം വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദാനി പറഞ്ഞു. തങ്ങളുടെ കമ്പനിയുടെ വിജയത്തെ ഷോർട്ട് ടേം ലെൻസിലൂടെ നോക്കികാണുന്നവരാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
എന്റെ ജീവിതത്തിൽ എതെങ്കിലുമൊരു നേതാവ് സ്വാധീനം ചെലുത്തിയിട്ടില്ല. വിജയത്തിന് പിന്നിൽ വിവിധ നേതാക്കളും സർക്കാറുകളും നടപ്പിലാക്കിയ നയങ്ങളും പരിഷ്കാരങ്ങളുമാണെന്ന് അദാനി പറഞ്ഞു.മികച്ച കാഴ്ചപ്പാടുള്ളതും പ്രചോദിപ്പിക്കുന്നതുമായ നേതാവാണ് നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ പരിഷ്കാരങ്ങൾ കേവലം നയപരം മാത്രമല്ല.
ഓരോരുത്തരുടേയും ജീവിതത്തെ നേരിട്ട് സ്പർശിക്കുന്നതാണ് അദ്ദേഹത്തിന്റെ പരിഷ്കാരം. ഇന്ത്യ സമ്പദ്‍വ്യവസ്ഥയിൽ മാത്രമല്ല മോദി പുരോഗതി കൊണ്ടു വന്നത്. സാമുഹികപരമായ പുരോഗതിയും മോദി സൃഷ്ടിച്ചുവെന്ന് അദാനി പറഞ്ഞു. സമ്പദ്‍വ്യവസ്ഥക്കൊപ്പം കാർഷിക മേഖലയിലും ദാരിദ്ര്യ നിർമാർജനത്തിനും അദ്ദേഹം ഊന്നൽ നൽകിയെന്നും അദാനി പറഞ്ഞു. രാജീവ് ഗാന്ധി, നരസിംഹറാവു, നരേന്ദ്ര മോദി എന്നിവരുടെ വിവിധ കാലഘട്ടങ്ങളിലെ പരിഷ്കാരങ്ങൾ തന്റെ വളർച്ചയെ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.